Above Pot

ഗുരുവായൂരിൽ ഭക്തരോട് ശത്രുക്കളോടെന്നപോലെ ജീവനക്കാർ പെരുമാറുന്നതായി ആക്ഷേപം

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിനു എത്തുന്ന ഭക്തരോട് ക്ഷേത്ര ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്ന് ആക്ഷേപം , വയോധികരെയും കുട്ടികളെ എടുത്തു വരുന്ന സ്ത്രീകൾ അടക്കമുള്ള ഭക്തരെ യും തൊഴാൻ അനുവദിക്കാതെ കാവൽ ക്കാർ പിടിച്ചു തള്ളുന്നതായാണ് പരാതി . മണിക്കൂറു കണക്കിന് വരിയിൽ നിന്ന് ശ്രീകോവിലിന് മുന്നിൽ എത്തുന്നവരെയാണ് തൊഴാൻ പോലും അനുവദിക്കാതെ കാവൽക്കാർ പിടിച്ചു തള്ളുന്നത് , പെട്ടെന്നുള്ള തള്ളലിൽ പലരും ബാലൻസ് തെറ്റി വീഴാൻ പോകുന്ന തും പതിവാണത്രേ .

First Paragraph  728-90

Second Paragraph (saravana bhavan

കാവൽക്കരിൽ പലരും പാർട്ടി വിശ്വാസികൾമാത്രമായ തിനാൽ ക്ഷേത്രത്തിന്റെ പവിത്രതക്ക് കോട്ടം തട്ടുന്ന രീതിയിലാണ് ഇവരുടെപെരുമാറ്റം എന്നാണ് ആക്ഷേപം വെറും ഒരു തൊഴിൽ എന്ന രീതിയിയിലാണ് പലരും ഇതിനെ കാണുന്നത് . അധികൃതരോട് പല തവണ പരാതി പറഞ്ഞിട്ടും ഇത്തരക്കാരെ നിയന്തിക്കാൻ ദേവസ്വം ഭരണാധികാരികൾക്ക് കഴിയുന്നില്ല എന്നാണ് ആക്ഷേപം . ജീവനക്കാർ ഭക്തരോട് എങ്ങിനെ ഇടപെടണം എന്ന് ഒരു ക്‌ളാസ് കൊടുക്കാൻ പോലും ദേവസ്വത്തിന് സമയം ഇല്ല . ഭക്തർ ക്ഷേത്രത്തിലേക്ക് വരാതെ ഗൂഗിൾ പേയ് വഴി പണം അയച്ചാൽ ഏറ്റവും നന്നായി എന്ന് കരുതുന്നവരാണത്രെ ഭരണാധി കാരികൾ