അടിച്ചു പാമ്പായ പാപ്പാന്മാരെ ഒടുവിൽ ഗുരുവായൂർ ദേവസ്വം സസ്‌പെൻഡ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ പാപ്പാൻ നന്ദൻ (കുട്ടൻ ),രണ്ടാം പാപ്പാൻ കെ എം സുബീഷ് , ഉണ്ണികൃഷ്ണൻ എന്നിവരെ ദേവസ്വം സസ്‌പെന്റ് ചെയ്തു . കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗമാണ് മൂവരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനം എടുത്തത് ഒന്നാം പാപ്പാൻ അടിച്ചു പാമ്പായതിനാൽ ആണ് ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നത് .
കൃഷ്ണ നാരായണൻ എന്ന ആനയെ യാണ് ശീവേലിക്കായി ഇന്ന് നിശ്ചയിച്ചിരുന്നത് . കരുതലായി രാധാകൃഷ്ണൻ എന്ന കൊമ്പനെയും ഏർപ്പാടാക്കിയിരുന്നു , കൃഷ്ണ നാരായണൻ വരാതിരുന്നതിനെ തുടർന്ന് കരുതൽ ആയ രാധാകൃഷ്ണനെ തിടമ്പേറ്റാൻ നിറുത്തി എന്നാൽ തിടമ്പേറ്റി പരിചയമില്ലാത്തകൊമ്പനായതിനാൽ കീഴ്ശാന്തിക്ക് അന പുറത്ത് കയറാൻ പറ്റുന്ന രീതിയിൽ ആനക്ക് ഇരിക്കാൻ കഴിഞ്ഞില്ല.
ആനയെ വീണ്ടും ഇരുത്താൻ പാപ്പാൻ ശ്രമിക്കുന്ന തിനിടെ രോഷാകുലനായ കൊമ്പൻ മുന്നിൽ കുത്തു വിളക്കുമായി നിന്നിരുന്ന അച്ചുണ്ണി പിഷാരടി യെ തുമ്പി കൊണ്ട് തട്ടി തെറിപ്പിച്ചു. തുടർന്ന് കുത്താൻ ശ്രമിച്ച ആനയെ പാപ്പാൻ തടഞ്ഞ് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു .