Post Header (woking) vadesheri

ഈനാംപേച്ചി ചിഹ്നം , തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളി: എംഎം ഹസന്‍.

Above Post Pazhidam (working)

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

Ambiswami restaurant

വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണ്. മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും.

അടുത്ത തെരഞ്ഞെടുപ്പില്‍ ആരുടെ മയ്യത്താണ് എടുക്കാന്‍ പോകുന്നതെന്ന് റിസള്‍ട്ട് വരുമ്പോള്‍ അറിയാം. എന്തായാലും അതു കോണ്‍ഗ്രസിന്റെ ആയിരിക്കില്ല. ബിജെപിയുടെ പിന്തുണ ഇല്ലെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞടുപ്പായിരിക്കുമിത്. അവര്‍ക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തില്‍നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കും.

Second Paragraph  Rugmini (working)

തീവ്രവലതുപക്ഷ വ്യതിയാനവും ബിജെപി ബാന്ധവവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം മൂലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മയ്യത്തെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് ഹസന്‍ ചോദിച്ചു. ബി.ജെ.പിയുടെ കാരുണ്യത്തിലാണ് സി.പി.എം ഇപ്പോള്‍ നിലനില്‍ക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഹായിച്ചതിനാലാണ് സി പി എമ്മിന് രക്ഷപ്പെടാനായത്. ഇത്തവണ അവരുടെ സഹകരണം കുറെക്കൂടി പ്രകടമാണ്. ഇ പി ജയരാജന്റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീല്‍ അതിന്റെ ഭാഗമാണ്. ബി ജെ പിയെ തറപറ്റിക്കാനല്ല, തങ്ങളുടെ നില ഈനാംപേച്ചിയുടേത് ആകാതിരിക്കാനാണ് സി പി എം മത്സരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു

Third paragraph

അതെ സമയം കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ ചോദിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം?ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം വംശനാശം നേരിടുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ സിപിഎം സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇലക്ഷൻ സ്റ്റണ്ട് ആണ്. നേരത്തെ ആകാമായിരുന്നല്ലോ. കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം.

ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്. ബിജെപി -സിപിഎം ബാന്ധവം ആണ്. അവർ ഒരുമിച്ച് നിന്നാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഇല്ലാത്ത സ്പേസ് കേരളത്തിൽ സിപിഎം ഉണ്ടാക്കുകയാണ്. ബിജെപി നേതാക്കളെ ഡൽഹിയിൽ പോയി കണ്ട സ് രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ ധൈര്യം ഇല്ലാത്ത ഭീരുക്കളുടെ പാർട്ടി ആണ് സിപിഎം. ബിജെപിയുടെ ബി ടീം ആയി കേരളത്തിൽ സിപിഎം പ്രവർത്തിക്കുകയാണ്.കേരളത്തിലെ സിപിഎമ്മിന്‍റെ കാലനായി പിണറായി മാറി. തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. കോൺഗ്രസ് വിരുദ്ധത പറഞ്ഞ് ബിജെപിയേ സിപിഎം നേതാക്കൾ സന്തോഷിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

മോദിയെയും പിണറായിയും ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തലപറഞ്ഞു. ചിഹ്നം രക്ഷിക്കാൻ അല്ല മത്സരിക്കുന്നത് എ കെ ബാലൻ പറഞ്ഞത് ശരിയാണ്. മരപ്പട്ടിക്ക് ഈനാംപേച്ചിക്കും വോട്ട് പിടിക്കാതിരിക്കാൻ നടത്തുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎം ചിഹ്നം നിലനിർത്താനാണ് വോട്ടുപിടിക്കുന്നത്. കേരളത്തിൽ ഇഡി വരില്ല. പിണറായി മോദിയും തമ്മിലുള്ള അന്തർധാര അത്ര നല്ലതാണ്.