Above Pot

സ്റ്റാൻഡിൽ ബസ് ഇടിച്ചു സ്ത്രീയുടെ മരണം , നഗര സഭ അധികൃതർ മറുപടി പറയണം : യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : നഗരസഭ ബസ്സ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സ് കയറി ഒരു സ്ത്രീ മരണപ്പെടാൻ ഇടയായതിന് നഗരസഭാ ഭരണാധികാരികൾ മറുപടി പറയണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പുതിയ ബസ്സ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ ബസ്സ് സ്റ്റാൻഡ് പൊളിച്ചതിനെ തുടർന്ന് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ മതിയായ വെളിച്ചം ഇല്ലാത്ത സാഹചര്യമാണുള്ളത്.

First Paragraph  728-90

ഇത്തരം ദാരുണമായ സംഗതികൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
മണ്ഡലം പ്രസിഡണ്ട്
കെ.കെ രൺജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി. എസ്. സൂരജ്, നിഖിൽ ജി കൃഷ്ണൻ, നേതാക്കളായ വി.എസ് നവനീത്,
സ്റ്റാൻജോ സ്റ്റാൻലി,ഫ്രഡ്‌ഢി പയസ്,വിഷ്ണു തിരുവെങ്കിടം,നിധിൻ മൂത്തേടത്ത്‌,മനീഷ് ദുർഗാദാസ്,പി.ആർ.പ്രകാശൻ,ഡിപിൻ ചാമുണ്ഡേശ്വരി എന്നിവർ സംസാരിച്ചു