പാപ്പാൻ അടിച്ചു പാമ്പായി , ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി
ഗുരുവായൂർ : പാപ്പാൻ അടിച്ചു പാമ്പായതിനാൽ ക്ഷേത്രത്തിൽ ഇന്ന് ആനയില്ല ശീവേലി നടത്തേണ്ടി വന്നു . ഇന്ത്യയിലെ ഏറ്റവും വലിയ ഗജ സമ്പത്തിന് ഉടമയായ ഗുരുവയൂരപ്പനാണ് ഈ ഗതികേട് സംഭവിച്ചത് . കൃഷ്ണ നാരായണൻ എന്ന ആനയെ യാണ് ശീവേലിക്കായി ഇന്ന് നിശ്ചയിച്ചിരുന്നത് . കരുതലായി രാധാകൃഷ്ണൻ എന്ന കൊമ്പനെയും ഏർപ്പാടാക്കിയിരുന്നു , കൃഷ്ണ നാരായണൻ വരാതിരുന്നതിനെ തുടർന്ന് കരുതൽ ആയ രാധാകൃഷ്ണനെ തിടമ്പേറ്റാൻ നിറുത്തി എന്നാൽ തിടമ്പേറ്റി പരിചയമില്ലാത്തകൊമ്പനായതിനാൽ കീഴ്ശാന്തിക്ക് അന പുറത്ത് കയറാൻ പറ്റുന്ന രീതിയിൽ ആനക്ക് ഇരിക്കാൻ കഴിഞ്ഞില്ല ,
പാപ്പാന്മാർ വീണ്ടും ശ്രമിച്ചപ്പോൾ കുത്തു വിളക്കുമായി മുന്നിൽ നിൽക്കുന്ന അച്ചുണ്ണി പിഷാരടിയയെ കൊമ്പ് കൊണ്ട് തട്ടി തട്ടി തെറിപ്പിച്ചു കൊമ്പൻ നീരസം പ്രകടമാക്കി .ഭാഗ്യത്തിന് പിഷാരടിക്ക് കാര്യമായ പരിക്ക് പറ്റിയില്ല. നടയും പിന്നും പൂട്ടിയിരുന്നതിനാൽ കൂടുതൽ അക്രമ വാസന കാണിക്കാൻ കൊമ്പന് അവസരം ലഭിച്ചില്ല . ഉടൻ തന്നെ പാപ്പാന്മാർ ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് തിടമ്പ് കയ്യിൽ പിടിച്ചു കീഴ് ശാന്തി ചടങ്ങു പൂർത്തിയാക്കി ,ക്ഷേത്രത്തിൽ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ല ശീവേലി നടത്താറ് , ബാക്കി വർഷത്തിൽ എല്ലാ ദിനവും ആനപുറത്ത് തിടമ്പേറ്റിയാണ് ശീവേലി നടത്താറ്
തിടമ്പേറ്റാനുള്ള കൃഷ്ണ നാരായണൻ എന്ന ആന വരാതിരുന്നത് അന്വേഷിക്കാൻ ശീവേലി പറമ്പിൽ ചെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററെ മദ്യപിച്ചു പാമ്പായ പാപ്പാൻ നന്ദകുമാർ ഭീഷണി പെടുത്തിയത്രെ .പോലീസ് ഇയാളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി
അതെ സമയം ഇടത് പക്ഷത്തിന് തുടർ ഭരണം ലഭിച്ചതോടെ ഗുരുവായൂർ ദേവസ്വം ഭരണവും കുത്തഴിഞ്ഞ നിലയിൽ ആയെ ന്നാണ് ആക്ഷേപം . ദേവസ്വത്തിൽ രാഷ്ട്രീയ അതി പ്രസരം കൂടിയതോടെ എല്ലാം പാർട്ടി ക്ക് വിധേയമായി മാത്രമേ നടക്കൂ എന്ന അവസ്ഥയിൽ ആയി . അത് കൊണ്ട് ജീവനക്കാരെ നിയന്തിക്കാൻ ബഹ്‌റന സമിതിക്ക് കഴിയാതെയായി പലരും പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ് . അഷ്ടപദി പാടുന്ന ബാലസംഘത്തിന്റെ സംസ്ഥാന നേതാവ് അദ്ദേഹത്തിന് സൗകര്യ മുള്ളപ്പോൾ ആണ് ക്ഷേത്രത്തിൽ അഷ്ടപദി പാടാൻ എത്തുന്നത് .
അത് പോലെ ഇടക്കിടക്ക് ചുറ്റു വിളക്ക് വഴിപാട് നടക്കാതെ പോകുന്നു . വർഷങ്ങൾക്ക് മുൻപ് അഡ്വാൻസ് അടച്ചു ചുറ്റു വിളക്ക് ബുക്ക ചെയ്ത ഭക്തർക്ക് ശരിയായ വിധത്തിൽ അറിയിപ്പ് ലഭിക്കത്തതിനാൽ പലർക്കും ചുറ്റു വിളക്ക് വഴിപാട് നടത്താൻ കഴിയാതെ പോകുന്നു . പകരം ബദൽ സംവിധാനം കണ്ടെത്താനും ദേവസ്വത്തിന് കഴിയുന്നില്ല . ഇതൊന്നും അന്വേഷിക്കലല്ല തങ്ങളുടെ പണിയെന്ന മനോഭാവത്തിലാണ് ഭരണ സമിതി