Header 1 vadesheri (working)

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം , ദേശീയപാതയിൽ ഞായറാഴ്ച 4 മുതൽ ഗതാഗത നിയന്ത്രണം

Above Post Pazhidam (working)

ചാവക്കാട്: പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ഞായറാഴ്ച്ച ചാവക്കാട് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഞായറാഴ്ച്ച വൈകിട്ട് നാലുമണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണമെന്ന്‌ ചാവക്കാട് പോലീസ് അറിയിച്ചു.പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന ട്രക്ക്‌,കണ്ടൈനർ ലോറികൾ ഒഴികെയുള്ള വാഹനങ്ങൾ മന്നലാംകുന്നു നിന്നും തിരിഞ്ഞു കുഴിങ്ങര വടക്കേക്കാട് അഞ്ഞൂർ വഴി കുന്നംകുളത്തേക്കും,തമ്പുരാൻപടി ആനക്കോട്ട മമ്മിയൂർ ചാവക്കാട് വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്കും പോകണം.

First Paragraph Rugmini Regency (working)

കൊടുങ്ങല്ലൂരിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മുന്നിൽ കൂടെ പോയി മമ്മിയൂർ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞു ആനക്കോട്ട വടക്കേക്കാട് റോഡിൽ കൂടെ സഞ്ചരിച്ച്‌ പുത്തൻപള്ളി പാലപ്പെട്ടി വഴി ദേശീയപാതയിലേക്ക്‌ കയറണം.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സമയത്ത്‌ ട്രക്ക്‌,കണ്ടൈനർ ലോറി എന്നി വലിയ വാഹനങ്ങൾ ഇരുഭാഗത്തെയും ഡൈവെർഷൻ മുമ്പ് സൗകര്യപ്രദമായ രീതിയിൽ പാർക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)