Header 1 vadesheri (working)

ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

Above Post Pazhidam (working)

ചാവക്കാട് : ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു .2021മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം 2 % അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ചരിത്രത്തിലാദ്യമായി 39 മാസത്തെ കുടിശിക അനുവദിക്കാതെ 2024 ഏപ്രിൽ മാസം മുതൽ പെൻഷനിൽ നൽകുമെന്ന പറഞ്ഞ് വീണ്ടും ജീവനക്കാരേയും പെൻഷൻ കാരേയും വഞ്ചിച്ച പ്രസ്തുത സർക്കാർ ഉത്തരവ് ,കെ.എസ് എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

First Paragraph Rugmini Regency (working)

പ്രസിഡണ്ട് വി.എം. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്. ജോയ് ഉദ്ഘാടനം ചെയ്തു. കെ.ഗിരീന്ദ്ര ബാബു,, പി.ഐ, ലാസർ , വി.കെ. ജയരാജൻ, തോംസൺ വാഴപ്പിള്ളി, ബ്രില്യൻ്റ് വർഗീസ്, സുജയ്യ , കെ.പി. പോളി , ഹരിഹരൻ . വി . പി . എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)