ഗുരുവായൂർ ദേവസ്വത്തിന്റെ അക്വിസിഷൻ , വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അക്വിസിഷനിലൂടെ എടുക്കാൻ പോകുന്ന പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലും സ്ഥിതി ചെയുന്ന വ്യാപാരി കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് .ഗുരുവായൂർ ദേവസ്വം ചെയർമാൻ ഉൾപ്പടെ, ദേവസ്വം കമ്മിറ്റി അംഗങ്ങൾ അഡ്മിനിസ്ട്രേറ്റർ . കെ. പി വിനയൻ എന്നിവർക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി..
ഈ വിഷയത്തിൽ ഉദാരമായ സമീപനം സ്വീകരിച്ചതും മതിയായ വില നൽകിയും അക്വി സിഷൻ നടത്തുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപെടുന്നവർക്ക് ബദൽ സംവിധാനങ്ങളും സർക്കാർ പ്രത്യേകമായി നൽകുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും പ്രത്യേക സുരക്ഷ മതിൽ സ്ഥാപിച്ച് റോഡിൽ അഭിമുഖമായി വ്യാപാര പ്രാധാന്യമുള്ള സ്ഥലത്ത് പുതുതായി വ്യാപാര സ്ഥാപനങ്ങൾ അർഹത പരിശോധിച്ച് നൽകാൻ ആലോചനയുണ്ടെന്നും, ആവശ്യമായ ചർച്ചകൾ സംഘടനയുമായി അവസരം ഒരുക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് . പി. ഐ. ആന്റോ, ജനറൽ സെക്രട്ടറി .പുതുർ രമേഷ് കുമാർ, ജില്ലാ നിയോജക മണ്ഡലം നേതാക്കൾ ആയ . ലൂക്കോസ് തലകോട്ടൂർ, ജോജി തോമസ് എന്നിവരാണ് ദേവസ്വത്തിന് നിവേദനം നൽകിയത്