Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു . ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയന്റെയും സി പിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രന്റെയും കാലാവധി മാർച്ച് 15 നു അവസാനിച്ചിരുന്നു .സി പി എം പ്രതി നിധിയായ ഡോ വികെ വിജയനെ വീണ്ടും നോമിനേറ്റ് ചെയ്‌തെങ്കിലും ചെങ്ങറ സുരേന്ദ്രന് വീണ്ടും അവസരം ലഭിച്ചില്ല . പകരം പറവൂർ സ്വ ദേശി കെ പി വിശ്വനാഥനാണ് നറുക്ക് വീണത്. ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം വൈകീട്ട് സർക്കാർ പുറത്തിറക്കി

Ambiswami restaurant

ഇരുവരുടെയും സത്യപ്രതിജ്ഞ 2024 മാർച്ച് 16 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം കിഴക്കേ നടയിലെ മേൽപുത്തൂർ ആഡിറ്റോറിയത്തിലാണ് ചടങ്ങ്. ഗുരുവായൂർ ദേവസ്വം കമ്മീഷണർ .ബിജു പ്രഭാകർ ഐഎഎസ് സത്യപ്രതിജ്ഞാ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സത്യവാചകവും അദ്ദേഹം ചൊല്ലി കൊടുക്കും

Second Paragraph  Rugmini (working)