Above Pot

നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി ശിഷ്യരുടെ നൃത്താർച്ചന

ഗുരുവായൂര്‍: നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി നൃത്താർച്ചനയുമായി ശിഷ്യ ഗണങ്ങൾ. കേരള കലാമണ്ഡത്തിൽ നിന്നുംവിരമിച്ച
പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പത്മിനി ക്ക് ഗുരുദക്ഷിണയായി ശിഷ്യകൾ , ”പത്മതീര്‍ത്ഥം” എന്നപേരില്‍ ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്താര്‍ച്ചന സംഘടിപ്പിക്കുമെന്ന് ശിഷ്യഗണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

First Paragraph  728-90

കലാമണ്ഡലത്തില്‍ 1976 ല്‍ വിവിധ മേഖലയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശിഷ്യരില്‍ 12 പേര്‍ ചേര്‍ന്നാണ് അരങ്ങിലെത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് ആരംഭിച്ചു ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ നൃത്തപരിപാടിയില്‍ പത്മിനി ടീച്ചറുടെ 12 ശിഷ്യഗണങ്ങളാണ് അരങ്ങിലെത്തുന്നത്. ഗുരുനാഥയും ശിഷ്യർക്കൊപ്പം ചുവടു വെക്കും , ഭാരത നാട്യത്തിലെയും മോഹനിയാട്ടത്തിലെയും പദ ങ്ങൾ ആണ് ഗുരുനാഥ ആടുക

വായ്പാട്ടില്‍ സുകുമാരി നരേന്ദ്രമേനോനോടൊപ്പം നാട്ടുവാങ്കത്തില്‍ ആരാധിക രാജേഷും, മൃദംഗത്തില്‍ ഒറ്റപ്പാലം ശശി മേനോനും, രഘു തിരുവമ്പാട് വയലിനിലും, നിഖില്‍ അയിലൂര്‍ പുല്ലാങ്കുഴലിലും, നിലമ്പൂര്‍ സുകുമാരന്‍ ഇടയ്ക്കയിലും പക്കമേളമൊരുക്കും. കൂടാതെ കലാമണ്ഡലം പത്മിനിയെ കുറിച്ച് ഈമാസം 19 ന്, കലാമണ്ഡലത്തില്‍ ഒരു ഡോക്യുമെന്ററിയും സംഘടിപ്പിച്ചിട്ടുള്ളതായി കലാമണ്ഡലം ഭാഗ്യേശ്വരി, കലാമണ്ഡലം സുശീല, കലാമണ്ഡലം സരോജിനി, കലാമണ്ഡലം രമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.