സ്വന്തക്കാർക്ക് അംഗൻവാടിയിൽ നിയമനം ,മഹിളാ കോൺഗ്രസ് ധർണ നടത്തി
ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ നീതി നിഷേധത്തിനെതിരെ ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയിൽ പ്രതിഷേധം ഇരമ്പി.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുവത്ത് ഉദ്ഘാടനം ചെയ്തു.
സിപിഎം നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ലിസ്റ്റിൽ അംഗീകാരം നൽകിയിട്ടുള്ളത്.. അർഹതപ്പെട്ട യോഗ്യതയുള്ള പലരെയുംതീർത്തും ഒഴിവാക്കിയിരിക്കുന്നു. സിപിഎമ്മിന് സ്തുതി പാടുക എന്നത് മാത്രമാണ് മാനദണ്ഡം..
ഇതിനെതിരെ സമരം കടുപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
പൂക്കോട് മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ട് റാബിയ ജലീൽ സ്വാഗതം പറഞ്ഞു.
ഗുരുവായൂർ മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ട് പ്രിയ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർമാരായ രേണുക ശങ്കർ ,കെ പി എ റഷീദ് , . ബേബി ഫ്രാൻസിസ്, പ്രമീള ശിവശങ്കരൻ ഹിമ മനോജ് , തുടങ്ങിയവർ സംസാരിച്ചു,
മഹിളാ കോൺഗ്രസ്സ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് നബീസക്കുട്ടി വലിയകത്ത്, ജില്ലാ സെക്രട്ടറി സുബൈദ പാലക്കൽ, പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് കെ മണികണ്ഠൻ, തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി വി ജോയ് കൗൺസിലർമാരായ സി എസ് സൂരജ്, വി കെ സുജിത്, ജീഷ്മ സുജിത്, അജിത അജിത്ത് ഷിൽവ ജോഷി, കെ എം മെഹറൂഫ്, മാഗി ആൽബർട്ട്,
കെ എസ് യു ജില്ലാ സെക്രട്ടറി സോനജലീൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സ്വാതി, മഹിളാ കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് റജീന അസീസ്, ജലജ ബാബു, അനുമോൾ, സുബിത വാസൻ തുടങ്ങിയവർ നേതൃത്വം നൽകി.