രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞവര്‍ ഒരു കോടി തൊഴില്‍ നഷ്ടപ്പെടുത്തി : ഡോ. ശശി തരൂര്‍.
ഗുരുവായൂർ : ഭാരതമെന്ന സങ്കല്‍പ്പം തകര്‍ക്കപ്പെടുന്ന കാലത്ത് പുതിയ തെരഞ്ഞെടുപ്പ് ആയുധവുമായി ബി.ജെ.പി കടന്നുവരികയാണെന്നും ഇതു തിരിച്ചറിയപ്പെടാതെ പോകരുതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. രാമന്റെ കോപ്പി റൈറ്റ് അവകാശം ബിജെപിക്കു ആരാണ് നല്‍കിയത്. ഹെ റാം എന്നു വിളിച്ചു ഗാന്ധി മരിച്ച മണ്ണാണ് ഇതെന്ന് ഇവര്‍ മറന്നുപോവുകയാണ്. മതത്തെ രാഷ്ട്രീയായുധമാക്കുന്ന ഇവര്‍ വലിയ വിലകൊടുക്കേണ്ടിവരും. പള്ളി പൊളിച്ചു അവിടെ ക്ഷേത്രം പണിതാല്‍ വിശ്വാസികള്‍ ഒപ്പം നില്‍ക്കുമെന്നാണ് ഇവര്‍ കരുതുന്നത്. മധുര മസ്ജിദിനു നേരെയും ഭീഷണിയുമായിവരികയാണ്. വികസനം ഇതല്ല. ഭാരതം എന്ന സങ്കല്‍പ്പം പോലും തകര്‍ക്കപെടുയകയാണ്.
രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞവര്‍ ഒരു കോടി തൊഴില്‍ നഷ്ടപ്പെടുത്തി. രാജ്യത്ത് തൊഴിലില്ലായ്മ റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്.45.4 ശത മാനമാണ് തൊഴിലില്ലായ്മയുടെ കണക്കുകള്‍. ഇത് മറച്ചുപിടിക്കാനാണ് മോഡിയും കൂട്ടരും മതത്തെ കൂട്ടുപിടിക്കുന്നത്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തുന്ന കോണ്‍ഗ്രസല്ലാതെ ഇന്ത്യക്ക് മറ്റൊരു ബദലിലില്ല.
ലോകത്തിനു തന്നെ മത സാഹോദര്യം കാണിച്ച മണ്ണാണ് തൃശൂര്‍. എന്നാല്‍ ഇവിടെ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ഇത് ചെറുത്ത് നില്‍പ്പിന്റെ കൂടി സമയമാണിത്. മതേതര കാഴ്ചപ്പാടുകള്‍ എന്നുമുയര്‍ത്തുന്ന ടി എന്‍ പ്രതാപന്‍ തന്നെ ഇതിനു മുന്‍കൈ എടുത്തത് ഈ നാടിനു വേണ്ടിയാണ്. പരസ്പരം തകരുന്ന ഇടങ്ങളിലൊക്കെ ശാന്തി ദൂതുമായി ടി എന്‍ പ്രതാപന്‍ കടന്നു വരാറുണ്ടെന്നു അദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പഠിച്ചാല്‍ മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. അരവിന്ദന്‍ വല്ലത്ത് സ്വാഗതം പറഞ്ഞു. ജോസഫ് എം ചാലിശ്ശേരി,ഒ അബ്ദുറഹ്‌മാന്‍കുട്ടി,ടി.പി ചന്ദ്രമോഹനന്‍,അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി ശ്രീകുമാര്‍,എം.എന്‍ ഹൈദരാലി,അഡ്വ. ടി.എസ് അജിത്ത്, സി.എ ഗോപപ്രതാപന്‍, കെ.ഡി വീരമണി, അലാവുദ്ധീന്‍,ഒ.കെ.ആര്‍ മണികണ്ഠന്‍,കെ,വി സത്താര്‍,ടി. നിര്‍മല എന്നിവര്‍ പ്രസംഗിച്ചു.
ഗുരുവായൂർ ബ്ലോക്ക് പരിധിയിൽ പ്പെട്ട ഗുരുവായൂർ, ചാവക്കാട്, കടപ്പുറം, ഒരുമനയൂർ, എങ്ങണ്ടിയൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് എങ്ങണ്ടിയൂർ ചന്ത പരിസരത്ത് യാത്ര സമാപിച്ചു. ആർ രവികുമാർ ബാലൻ വാറണാട് മഹിള കോൺ ഗ്രസ്സ് നേതാക്കളായ ഡോ സോയ ജോസഫ്, , ബീന രവി ശങ്കർ, രേണുക ശങ്കർ , യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സി. എസ് സൂരജ് , നിഖിൽ ജി കൃഷ്ണൻ , തബ്ഷീർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.