ഗുരുവായൂർ ഉത്സവം ,തിങ്കളാഴ്ച മുതൽ ഗുരുവായൂരപ്പൻ സ്വർണകോലത്തിൽ
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ തിങ്കളാഴ്ച മുതൽ വിളക്കെഴുന്നെള്ളിപ്പിനായി ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണ കോലത്തിലെഴുന്നെള്ളും. മലര്‍ന്ന പൂക്കള്‍ ആലേഖനം ചെയ്ത് വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ സ്വര്‍ണ്ണകോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണകോലത്തില്‍ മലര്‍ന്ന പൂക്കളുള്ള കോലങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ്ട്ടുള്ളതാണ് പ്രഭാമണ്ഡലം. കൂടാതെ തിരുവിതാംകൂർ മഹാരാജാവ് ആനതറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, മരതകപച്ച, ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍ എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ളതാണ് ഭഗവാന്റെ സ്വര്‍ണ്ണകോലം. വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ചുള്ള എഴുന്നെള്ളിപ്പ്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3-മണിക്ക് നടന്ന കാഴ്ച്ചശീവേലി മുതലാണ് ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളുന്നത്. സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളുന്ന ഭഗവാന്റെ തങ്കതിടമ്പ് വര്‍ഷത്തില്‍ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമാണ് എഴുന്നെള്ളുന്നത്. ഉത്സവനാളുകളില്‍ 6-ാം വിളക്ക് മുതല്‍ ആറാട്ടുവരേയും, ഏകാദശീ നാളുകളില്‍ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുക. ഉത്സവനാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും ഭഗവാന്‍ തന്റെ പ്രജകളെ കാണാനായി ക്ഷേത്രത്തിന്റെ പുറത്തേയ്‌ക്കെഴുന്നെള്ളുന്നതും ഈ സ്വര്‍ണ്ണകോലത്തിലാണ്.
ഏകാദശിയോടനുബന്ധിച്ചുള്ള അഷ്ടമി, നവമി, ദശമി തുടങ്ങിയ മൂന്ന് ദിവസങ്ങളില്‍ ഒരു നേരം രാത്രി ശീവേലിയ്ക്കും, ഏകാദശി ദിവസം രണ്ട് നേരമായി രാവിലത്തെ ശീവേലിയ്ക്കും, രാത്രിവിളക്കെളുന്നെള്ളിപ്പിനുമായി ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും