മുവ്വായിരത്തിൽ പരം അറബി വാക്കുകൾ മലയാളി സംസാരിക്കുന്നു: എൻ കെ അക്ബർ എം എൽ എ .
ചാവക്കാട്: ഒരു ശരാശരി മലയാളി അവൻ്റെ നിത്യജീവിതത്തിൽ അവനറിയാതെ മുവ്വായിരത്തിൽ പരം അറബി വാക്കുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് എൻ കെ അക്ബർ എം എൽ എ . കോടതിയുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകളും അറബിയിൽ നിന്ന് നമ്മൾ മലയാളികൾ കടം വാങ്ങിയതാണ്താലൂക്ക്, ബദൽ, വക്കീൽ, വക്കാലത്ത് തുടങ്ങി ഒട്ടനവധി വാക്കുകൾ നമ്മൾക്ക് അറബികൾ തന്ന സംഭാവനയാണ്.
കെ എ ടി എഫ് തൃശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനം, യാത്രയയപ്പ് സമ്മേളനം , സംഘടനാ സെഷൻ തുടങ്ങിയ വിവിധ സെഷനുകളിൽ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: വി എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.
സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന കെ എ ടി എഫ് ജില്ലാ ട്രഷറർ എം ഇ അബ്ദുൽ നാസർ ( എ എൽ പി എസ് ഞമനേങ്ങാട്), പി എ അസ്മാബി( ബിപി യു പി എസ് മതിലകം) , എം കെ ഷറഫുന്നിസ (എം എസ് യു പി എസ് തളിക്കുളം), പി ബി സീനത്ത് (എസ് എൻ എൽ പി എസ് കഴിമ്പ്രം), കെ കെ സുലൈഖ ( സെൻ്റ് ജോസഫ്സ് എച്ച് എസ് മതിലകം) , സിസ്റ്റർ വെറോണിക്ക ( എൽ എഫ് സി യു പി എസ് മമ്മിയൂർ) എന്നിവർ മറുപടി പ്രസംഗം നടത്തി.
തുടർന്ന് സംസ്ഥാനതല അറബിക് ടാലൻ്റ് ഹണ്ടിൽ ഒന്നാം സ്ഥാനം നേടിയ ഡോ: അനീസ് ഹുദവി, ഇഎം ആരിഫ , സംസ്ഥാന അറബി സാഹിത്യോത്സവ വിജയികൾ, ടാലൻ്റ് ഹണ്ട് ജില്ലാ വിജയികൾ എന്നിവരെ ആദരിച്ചു.
സംഘടനാ സെഷൻ കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് ഫാറൂഖ് നിയന്ത്രിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സ്വാദിഖ് അദ്ധ്യക്ഷത വഹിച്ചു.
വി ബി അബ്ദുസമദ്, കെ എ ടി എഫ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ പാടൂർ
ഓർഗനൈസിംഗ് സെക്രട്ടറി പി പി ജമാൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സംസ്ഥാന കലോത്സ പ്രതിഭകളുടെ കലാപരിപാടികൾ അരങ്ങേറി.