Header 1 vadesheri (working)

ടൂർ കൊണ്ടുപോയില്ല, ട്രാവൽസ് നഷ്ട പരിഹാരം നൽകണം.

Above Post Pazhidam (working)

തൃശൂർ : കുടുംബത്തെ ടൂർ കൊണ്ടുപോകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ മിനു. ടി.ആർ, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ് ഇന്ത്യൻ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാർ ഡെൽഹി – ആഗ്ര – ജെയ്പൂർ ടൂറിനായി 45,000 രൂപ നൽകിയിരുന്നു .

First Paragraph Rugmini Regency (working)

കോവിഡിൻ്റെ പശ്ചാത്തലത്തിൽ എതിർകക്ഷി ടൂർ കൊണ്ടുപോകാൻ സാധിച്ചില്ല . പണം തിരിച്ചുനല്കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് നൽകിയില്ല . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തി .

Second Paragraph  Amabdi Hadicrafts (working)

ഹർജിക്കാർക്ക് അടച്ച 45,000 രൂപയും 2020 മാർച്ച് 4 മുതൽ 9% പലിശയും ചിലവിലേക്കും നഷ്ടപരിഹാരവുമായി 15,000 രൂപയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .