Post Header (woking) vadesheri

അഡ്വ.എ.ഡി. ബെന്നിക്ക് മലയാണ്മ പുരസ്കാരം സമ്മാനിച്ചു

Above Post Pazhidam (working)

തിരൂർ : മലയാളഭാഷക്ക് നല്കിയ സേവനങ്ങളേയും ഇതര പ്രവർത്തനങ്ങളേയും മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് മലയാണ്മ പുരസ്ക്കാരo സമ്മാനിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹുമാൻ റൈറ്റ്സ് ഏൻ്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് ഡോ.അബ്ദുൾ സമദ് സമദാനി എം.പി, ബെന്നിവക്കീലിന് പുരസ്കാരം സമ്മാനിച്ചത് വിശ്വസാഹിത്യത്തിലെ, മലയാള സാഹിത്യകാരന്മാരുൾപ്പടെ നിരവധി മഹാന്മാരുടെ ജീവചരിത്രവും സംഭാവനകളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലൂടെ ബെന്നി വക്കീൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു.

Ambiswami restaurant

സാധാരണക്കാർക്ക് നിയമവിജ്ഞാനം പകരുന്ന വീഡിയോകൾ, ലോകത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച മഹാന്മാരെ സംബന്ധിച്ച വീഡിയോകൾ നിരന്തരം പ്രസിദ്ധപ്പെടുത്തി വരുന്നു.തൊള്ളായിരത്തിലധികം വീഡിയോകൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട് . നിയമം, സ്പോർട്സ് ഉൾപ്പെടെ ഒട്ടേറെ ലേഖനങ്ങളും ബെന്നിവക്കീൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാളത്തിൻ്റെ അനിവാര്യത വ്യക്തമാക്കുന്ന ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തിവരുന്നു.ഉപഭോക്തൃരംഗത്തും ജീവകാരുണ്യരംഗത്തും സജീവസാന്നിദ്ധ്യമാണ്.ഫാദർ ഡേവിസ് ചിറമൽ നേതൃത്വം നല്കുന്ന കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

Second Paragraph  Rugmini (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗബാധിതനാവുകയും വൃക്ക മാറ്റിവെച്ച് സജീവമായി പ്രവർത്തിച്ചു വരുന്നു ബെന്നിവക്കീലിൻ്റെ പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്രം ശ്രദ്ധേയമാണ്.ചടങ്ങിൽ എൻ.എച്ച്.ആർ.എ.സി.എഫ് നാഷണൽ ഡയറക്ടർ അഡ്വ.ജോഷി പാച്ചൻ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ ചെയർമാൻ അഡ്വ.ഡോ. കെ.വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി.ഡോ. ഇന്ദു.വി.മേനോൻ ,കെ.വി.റാബിയ, ഷോർട്ട് ഫിലിം ഡയറക്ടർ കലന്തൻ ബഷീർ എന്നിവർ പ്രസംഗിച്ചു

Third paragraph