Header 1 vadesheri (working)

ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയിലേയ്ക്ക് 2024 ജനുവരി 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷനായി.

First Paragraph Rugmini Regency (working)

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ.രാജൻ, വി.വേണുഗോപാൽ, പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, അഡ്വ.ടി.എസ്.അജിത്, മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, സി.എ. ഗോപപ്രതാപൻ, പി.വി. ബദറുദ്ദീൻ, കെ.പി.ഉദയൻ , നിഖിൽ.ജി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)