കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് ഗുരുവായൂരിൽ
ഗുരുവായൂർ : കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ പരാജയപ്പെട്ട ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത്. അതിനൊരു ശാശ്വത പരിഹാരം കർഷകരുടെ സംഘടന ശക്തി കൊണ്ട് നേടാൻ ആകുമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പിന്റെ സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ജനുവരി 14, 15 ദിവസങ്ങളിലായി ഗുരുവായൂർ ടൗൺ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ചെയർമാൻ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ജനറൽ കൺവീനർ ജില്ലാ പ്രസിഡണ്ട് രവി പോലു വളപ്പിൽ ക്യാമ്പ് ഡയറക്ടർ എം എഫ് ജോയ് എന്നിവരെ അടങ്ങുന്ന 101 പേരുടെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡണ്ട് രവി പോലുവളപ്പിൽ അധ്യക്ഷത വഹിച്ചു
യോഗത്തിൽ ഡിസിസി ഭാരവാഹികളായ എം വി ഹൈദരാലി വി വേണുഗോപാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്തു, എം എഫ് ജോയ് സി എ ഗോപ പ്രതാപൻ എൻ എച്ച് നൗഫൽ, കെ. പി ഉദയൻ സ്റ്റീഫൻ ജോസ് സി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. കർഷക കോൺഗ്രസ് ഭാരവാഹികളായ വി എം കുര്യാക്കോസ് കെ എൻ ഗോവിന്ദൻകുട്ടി സി ആർ രാധാകൃഷ്ണൻ മിനി വിനോദ് മനോജ് ഭാസ്കരൻ എ ആർ സുകുമാരൻ ടി എൻ നമ്പീശൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി