കത്തികുത്ത് കേസിലെ പ്രതി പിടിയിൽ
ചാവക്കാട് : മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. . പഞ്ചവടിക്കടുത്തുളള ഹോട്ടലിൽ കഴിഞ്ഞ ഒക്ടോബർ 15 ന് രാത്രി ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്നയാളെ ഷാജിയും നെജിലും കൂടി കത്തി കൊണ്ട് കുത്തുന്നത്.
തുടർന്ന് ഒളിവിൽ പോയ പ്രതികളിലെ ഷാജിയെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. നെജിൽ തമിഴ്നാട്ടിലും ആന്ദ്രാപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു നെജിൽ നാട്ടിൽ സുഹൃത്തിന്റെ വീട്ടിൽ എത്തി എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയിൽ നിന്നും 20.6ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. നിരവധി കേസിലെ പ്രതിയായ തിരുവത്ര മേത്തി വീട്ടിൽ മുഹമ്മദ് മകൻ മുർഷാതിന്റെ കൂടെയാണ് നെജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. മുർഷാദിനെയും പോലീസ് കോടതിയിൽ ഹാജരാക്കി.
കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർമാരായ സെസിൽ കൃസ്ത്യൻ രാജ്, എ എസ് ഐ സജീവൻ, സിപിഒമാരായ ഹംദ്.ഇകെ, സന്ദീപ്, വിനോദ്, യൂനുസ്, ജോസ്, രതീഷ്, അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.