അഗ്നിശമന സേനക്ക് ദേവസ്വം കോടികൾ ചിലവിട്ട് ആസ്ഥാനം നിർമിക്കുന്നു
ഗുരുവായൂർ : ഗുരുവായൂരിലെ അഗ്നിശമന സേനക്ക് ദേവസ്വം കോടികൾ ചിലവിട്ട് ആസ്ഥാനം നിർമിക്കുന്നു .ഔട്ടർ റിങ് റോഡിൽ ബാച്ചിലേഴ്‌സ് ക്വർട്ടേഴ്സിനു സമീപം കോടികൾ വിലമതിക്കുന്ന ദേവസ്വത്തിന്റെ അൻപത് സെന്റ ഭൂമിയിലാണ് അഗ്നി ശമന സേനക്ക് കോടികൾ ചിലവിട്ട് ബഹു നില കെട്ടിടം പണിത് നൽകുന്നത് , ഇത് വരെ ദേവസ്വത്തിന്റെ സ്ഥലം പാട്ടത്തിന് നൽകുകയായിരുന്നു വെങ്കിൽ ഇപ്പോൾ ദേവസ്വം നിക്ഷേപം എടുത്ത് കെട്ടിടം നിർമിച്ചു നൽകുകയാണ് .
അഗ്നി ശമന സേനയുമായി ഒരു വക കരാറും വെക്കാതെ യാണ് അഞ്ചു കോടിയോളം രൂപ ചിലവിൽ കെട്ടിട നിർമാണം ആരംഭിക്കുന്നതത്രെ .പണി പൂർത്തിയാകുമ്പോൾ എട്ടു കോടി കടക്കുമെന്നാണ് ദേവസ്വം മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ അഭിപ്രായപ്പെടുന്നത് . പൊതുമരാമത്ത് നിശ്ചയിക്കുന്ന വാടക നൽകുമെന്നാണ് പറയപ്പെടുന്നത് എന്നാൽ ഇത്രയും വലിയ ബഹു നില കെട്ടിടം വാടകക്ക് എടുത്താൽ അഗ്നി ശമന സേന വാടക എവിടെന്നെടുത്ത കൊടുക്കും എന്ന ചോദ്യവും ഉയരുന്നുണ്ട് .
കെട്ടിടം പണി പൂർത്തിയായാൽ ഇത്ര വലിയ കെട്ടിടത്തിന് വാടക നല്കാൻ പണം ഉണ്ടാകുകയില്ല, അതിനാൽ കെട്ടിടം തങ്ങൾക്ക് വേണ്ട എന്ന് നാളെ അഗ്നിശമന സേനഅറിയിച്ചാൽ ഈ കെട്ടിടം ദേവസ്വത്തിന് ഒരു ബാധ്യത ആയി മാറും. 1970 ൽ അഗ്നി ബാധ ഉണ്ടായി എന്ന് ചൂണ്ടി കാട്ടി അഗ്നി ശമന സേനക്ക് കെട്ടിടം പണിയൽ എങ്ങിനെയാണ് ദേവസ്വത്തിന്റെ ഉത്തരവാദിത്വമായി മാറുന്നത് സർക്കാരിനും നഗര സഭക്കും ഒരു ബാധ്യതയും ഇല്ലേ എന്നാണ് ഭക്തരുടെ ചോദ്യം
തിരുവിതാം കൂർ ദേവസ്വം ബോർഡിനും കൊച്ചി ദേവസ്വം ബോർഡിനും സർക്കാർ ഗ്രാൻഡ് നൽകുമ്പോൾ ഒരു രൂപ പോലും സർക്കാരിൽ നിന്ന് ഗുരുവായൂർ ദേവസ്വത്തിന് ലഭിക്കുന്നില്ല പകരം സർക്കാർ സംവിധാനത്തിലേക്ക് കോടികളാണ് നികുതി ഇനത്തിൽ ദേവസ്വത്തിൽ നിന്നും പോകുന്നത് , ശരാശരി 20 ലക്ഷം രൂപയാണ് മാസം തോറും ഗുരുവായൂർ ദേവസ്വത്തിൽ നിന്നും നികുതിയായി നൽകുന്നത് .മൈനർ ആയ ദേവന്റെ സ്വത്തുക്കൾ സംരക്ഷിക്കുകയാണ് ഭരണ സമിതിയുടെ പ്രഥമ ഉത്തരവാദിത്വം എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ് . അതെല്ലാം കാറ്റി ൽ പറത്തിയാണ് കോടികളുടെ നഷ്ടം ഭരണ സമിതി ദേവസ്വത്തിന് വരുത്തി വെക്കുന്നത് എന്നാണ് ആക്ഷേപം.