Header 1 vadesheri (working)

ചാവക്കാട് ഉപ ജില്ലാ കായികമേള, ഗുരുവായൂർ ശ്രീകൃഷ്ണ ചാമ്പ്യന്മാർ

Above Post Pazhidam (working)

ഗുരുവായൂർ : മഴമൂലം മാറ്റിവെച്ച ചാവക്കാട് ഉപ ജില്ലാ കായിക മത്സരങ്ങളുടെ ബാക്കി മത്സരങ്ങൾ ഇന്ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വെച്ച് നടന്നു.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഗുരുവായൂർ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ചാവക്കാട് എ ഇ ഒ രവീന്ദ്രൻ കെ ആർ അധ്യക്ഷനായി.

First Paragraph Rugmini Regency (working)

ശ്രീകൃഷ്ണ ഗുരുവായൂർ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിബു കെ സി, ഷൈജു പി എസ് ( ബിപിസി ചാവക്കാട് ബി ആർ സി) ജിജോ സി ആർ (അധ്യാപക കൂട്ടായ്മ ട്രഷറർ ) എ ഡി സാജു ( എച്ച് എം ഫോറം സെക്രട്ടറി )ഡിക്സൺ വി ചെറുവത്തൂർ ( സെക്രട്ടറി കെ എസ് ടി എ ) സിജോ പി എം ( എൻ ടി യു ) സലാഹുദ്ദീൻ എം കെ( കെ പി എഫ് ) എന്നിവർ സംസാരിച്ചു . ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിലെ ഹെഡ്മാസ്റ്റർ ശശിധരൻ കെ വി സ്വാഗതം പറഞ്ഞു.ചാവക്കാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ഷാജീനിഴൽ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

കായികമേളയിൽ 295 പോയിന്റ് ഓടുകൂടി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂർ ഒന്നാം സ്ഥാനക്കാരായി. 174 പോയിന്റോടുകൂടി സെന്റ് സെബാസ്റ്റ്യൻ ചിറ്റാട്ടുകര സ്കൂളും , 123 പോയിന്റ് നേടി ഐ സി എ ഈ എച്ച് എസ് എസ് വടക്കേക്കാട് മൂന്നാം സ്ഥാനക്കാരായി.