Post Header (woking) vadesheri

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. . നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു. മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ കൈകാര്യം ചെയ്താണ് സുബ്ബലക്ഷ്മി ശ്രദ്ധേയയായത്

Ambiswami restaurant

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. വിജയ് ചിത്രം ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത്. പല പ്രമുഖ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദി, തമിഴ് ിനിമകളിലും വേഷമിട്ടു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായികയായും തിളങ്ങിയ സുബ്ബലക്ഷ്മി നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു.

Second Paragraph  Rugmini (working)

നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സൗഭാഗ്യ കൊച്ചുമകളുമാണ്. പരേതനായ കല്യാണ കൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണിനെ കൂടാതെ രണ്ട് മക്കളുണ്ട്. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷ്മി.

Third paragraph

കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി ഐ ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി 75 ലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍