Above Pot

ശബരിമല സീസൺ, ദേവസ്വം വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ : ശബരിമല സീസൺ പ്രമാണിച്ചു ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി, മനോജ് ബി നായർ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡി.എ.എം.രാധ, മാനേജർ വി.സി.സുനിൽകുമാർ , ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാർക്കാണ് ലേല നടത്തിപ്പ് ചുമതല