Header 1 vadesheri (working)

ഗുരുവായൂരിൽ ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തണം : ഹൈക്കോടതി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി .അങ്കമാലി കോതകുളങ്ങര പുന്നശ്ശേരി മനക്കൽ പി എൻ രാധാകൃഷ്ണൻ ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതി യിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത് . ഉത്തരവ് നടപ്പാക്കാൻ രണ്ട് മാസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ദർശനത്തിനു സൗജന്യ ഓൺലൈൻ ബുക്കിങ്ങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി എൻ രാധാകൃഷ്ണൻ ദേവസ്വം മന്ത്രി മുഖേന ദേവസ്വത്തിന് പരാതി നല്കയിരുന്നു . എന്നാൽ സൗജന്യ ദർശന ബുക്കിങ് ഇപ്പോൾ പരിഗണിക്കേണ്ടതില്ല എന്ന് ദേവസ്വം ഭരണ സമിതി തീരുമാനം എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു മറുപടി നൽകി . ഈ മറുപടി അടക്കമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്

First Paragraph Rugmini Regency (working)

ഭഗവാൻ കുട്ടിയായത് കൊണ്ട് ഉള്ള സമ്പത്തും, വഴിപാട് വഴിയും ഭണ്ഡാര ഇനത്തിലും വരുന്ന സ്വത്തുക്കളും സംരക്ഷിക്കലാണ് ദേവസ്വം ഭരണ സമിതിയുടെ ഉത്തരവാദിത്വം എന്ന് ദേവസ്വം നിയമത്തിൽ വ്യക്തമാണെന്നും കച്ചവടമല്ല സാധാരണ ഭക്തർക്ക് തൊഴാൻ ഉള്ള സൗകര്യമാണ് ദേവസ്വം ഭരണ സമിതി ചെയ്ത് കൊടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു . ഈ സുപ്രധാന വിധി സാധാരണ ഭക്തർക്ക് ഏറെ സൗകര്യ പ്രദമാകും ,

Second Paragraph  Amabdi Hadicrafts (working)

തിരക്കുള്ള ദിവസങ്ങളിൽ ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ പെട്ടെന്ന് ദർശനം നടത്താൻ കഴിയും അല്ലെങ്കിൽ തൊഴീക്കൽ മാഫിയക്ക് 500രൂപ നൽകി ദർശനം നടത്തി പോകേണ്ട അവസ്ഥയാണ് അവധി ദിവസങ്ങളിൽ 20 ലക്ഷത്തിനു മുകളിലാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ ക്ഷേത്രത്തിലേക്ക് ലഭിച്ചിരുന്നത് . ഈ തുകയാണെങ്കിൽ സിങ്കപ്പൂർ ആസ്ഥാനമായ ന്യൂ ജൻ ബാങ്കിൽ ആണ് നിക്ഷേപിക്കുന്നതത്രെ ബാങ്ക് പൊളിഞ്ഞാൽ റിസർവ്വ് ബാങ്ക് നിയമ പ്രകാരം ഒരു ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുക എന്നറിയുന്നു .

ഹൈക്കോടതി ഉത്തരവ് പ്രകാരം ദർശനത്തിനു ഓൺ ലൈൻ ബുക്കിങ്ങ് ആരംഭിച്ചാൽ ദർശന മാഫിയയുടെയും വരുമാനം നിലക്കും . അതേസമയം ദേവസ്വത്തിന് എതിരായി വരുന്ന വിധി കൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുക എന്നത് ദേവസ്വം ഭരണ സമിതിയുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഭഗവാന്റെ പണം എടുത്താണല്ലോ ദേവസ്വം ഭരണാധികാരികളുടെ അഭിമാനം സംരക്ഷിക്കേണ്ടത്