സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തി അറസ്റ്റിലായ സുനിൽ കുമാറിന്റെ ഗുരുവായൂരിലെ ഇടപാടുകൾ അന്വേഷിക്കും
ഗുരുവായൂർ : കാസർകോട് സെൻട്രൽ യൂണിവേഴ്സിൽറ്റിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു 70 ലക്ഷം രൂപ തട്ടിയെടുത്ത് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിന്റെ ഗുരുവായൂരിലെ ഇടപാടുകളെ കുറിച്ചു അന്വേഷിക്കാൻ പോലീസ് . സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയ പെടുത്തിയ ഇയാൾ ഇടത്താവളമായി ഗുരുവായൂരിനെ ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി . ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായതിനാൽ നിർമാല്യം തൊട്ട് എല്ലാ പൂജകളും തൊഴാന് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിൽ പ്രവേശനത്തിന് സൗകര്യം ലഭിച്ചിരുന്നു .കേരള സർക്കാർ എന്ന ബോർഡ് വെച്ച കാറിൽ ആണ് സഞ്ചാരം .
ഗുരുവായൂരിൽ എത്തിയാൽ വടക്കേ നടയിലെ നക്ഷത്ര ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത് , ക്ഷേത്രത്തിൽ വഴിപാട് വന്നിരുന്ന സാധ നങ്ങൾ ക്ഷേത്രത്തിന് പുറത്ത് ലേലം ചെയ്യുമ്പോൾ കോടികളർ വേഷ്ടിയും , നേന്ത്രകുലകളും ഉയർന്ന വിലക്ക് ലേലംചെയ്ത് എടുക്കൽ ഇയാളുടെ മുഖ്യ വിനോദം . നേന്ത്രകുലകൾ ആന കോട്ടയിലെ ആനകൾക്ക് എത്തിച്ചു നൽകുകയും ചെയ്യും . ഇതുവഴി ആന കോട്ടയിലെ ഉദ്യോഗസ്ഥയുമായും വലിയ സൗഹൃദം സ്ഥാപിച്ചു വത്രെ. താൻ ഭഗവാന് സമർപ്പിക്കുന്ന മുണ്ടുകൾ മാത്രമെ ധരിക്കൂ എന്നും ഇയാൾ ഗുരുവായൂർ ക്ഷേത്ര നടയിലെ ആളുകളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു .
70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആണ് അറസ്റ്റ് എങ്കിലും വിവിധ കേസു കളിൽ ആയി രണ്ടു കോടിയിൽ പരം രൂപ തട്ടിയെടുത്തിട്ടുണ്ട് എന്ന് കരുവാരകുണ്ട് പോലീസ് പറഞ്ഞു . ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരൻ ബെന്നി , സുനിൽകുമാറിന്റെ ഭാര്യ സന്ധ്യ എന്നിവരും കേസിൽ പ്രതികളാണ് .. ബെന്നിയാണ് പല ഇരകളെയും സുനിൽകുമാറിന് പരിചയ പെടുത്തി കൊടുത്തത് .അത് കൊണ്ട് തന്നെ തട്ടിപ്പിന് ആളുകൾ പെട്ടെന്ന് വിധേയരാകുകയും ചെയ്തു .
ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി അടുപ്പം ഉണ്ടാക്കിയാൽ ഒരു പരിശോധനയും കൂടാതെ ഒരു ഭൂലോക തട്ടിപ്പു കാരന് ക്ഷേത്രത്തിനകത്തേക്ക് കടക്കാൻ കഴിയുമെങ്കിൽ നാളെ ഒരു ഭീകരന് ഇതേ വഴിയിൽ ഒരു ബുദ്ധി മുട്ടും കൂടാതെ ക്ഷേത്രത്തിലേക്ക് കടക്കാൻ കഴിയും എന്നിരിക്കെ എന്ത് സുരക്ഷയാണ് ഗുരുവയൂർ ക്ഷേത്രത്തിന് ഉള്ളതെന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കിടുന്നത്. അവധി ദിനങ്ങളിൽ നൂറു കണക്കിന് പേരാണ് സെക്രട്ടറിയേറ്റിൽ നിന്നുമുള്ള ഫോൺ വിളി വഴി ദർശനത്തിന് എത്തുന്നത് . നിരന്തരം സെക്രട്ടറിയേറ്റിൽ നിന്നും വിളി വരുമ്പോൾ സെക്രട്ടറിയേറ്റിൽ തട്ടിപ്പുകാരനായ ഇയാൾ ജോലി ചെയ്യുന്നുണ്ടോ എന്ന് പോലും ആരായാൻ ദേവസ്വം ഉദ്യോഗസ്ഥൻ തയ്യാറായില്ല
ഏതാനും വർഷം മുൻപ് ഐ പി എസ് ട്രെയിനി ചമഞ്ഞു ഒരു തട്ടിപ്പുകാരൻ ഗുരുവായൂരിൽ വിലസിയിരുന്നു .പോലീസ് പോലും തട്ടിപ്പ് കാരന് വലിയ സ്വീകരണമാണ് നൽകിയത് .ഒടുവിൽ ഇയാളെ ടെംപിൾ പോലീസ് തന്നെ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത് പ്രായശ്ചിത്തം ചെയ്തു . തട്ടിപ്പിൽ കൂട്ട് പ്രതിയായ അയാളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഗുരുവായൂരിൽ നിന്ന് നാട്ടുകാർവിറ്റു പെറുക്കി പോകുകയും മറ്റു ദേശങ്ങളിൽ വന്ന് ഗുരുവായൂർ നിവാസികൾ ആയവരുടെ സംഖ്യ കൂടുകയും ചെയ്തതോടെ ആർക്കും ഗുരുവായൂരിൽ തട്ടിപ്പ് നടത്താമെന്ന സ്ഥിതിയാണ്