ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത് .തുടർന്ന് ത്യാഗരാജ കൃതിയും , കദന കുരൂവാലം രാഗത്തിലുള്ള രഘുവാംശ സുധാംബുധി ( ആദി താളം ) , ഹിന്ദോള രാഗത്തിൽ സമാജ വരഗമന എന്നീ കീർത്തനങ്ങൾ ആലപിച്ചു . കാപി രാഗത്തിൽ ജഗദോദ്ധംരണ ( ആദി താളം ) ആലപിച്ചാണ് സാക്സോഫോണിലെ മാന്ത്രികത അവസാനിപ്പിച്ചത് പ്രവീൺ പണ്ഡിറ്റും അദ്ദേഹത്തോടൊപ്പം സാക്സോഫോൺ വായിച്ചു നെല്ലായി കെ വിശ്വനാഥൻ ( വയലിൻ ) ചേർത്തല അനന്തകൃഷ്ണൻ(മൃദംഗം ) കടനാട് അനന്ത കൃഷ്ണൻ ( ഗഞ്ചിറ ) എന്നിവർ പക്കമേളമൊരുക്കി .
വൈകീട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ കാഞ്ചന സിസ്റ്റേഴ്സ് (ശ്രീരഞ്ജിനി, ശ്രുതി രഞ്ജിനി ) പൊന്നയ്യ പിള്ള രചിച്ചതും, സൗരാഷ്ട്രം രാഗത്തിൽ രംങ്ക നാഥുഡൈ (രൂപക താളം) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത്. ത്യാഗരാജ കൃതി ബഹുധാരി രാഗത്തിൽ ബ്രോവഭാരമ രഘുരാമ (ആദി താളം ), ദീക്ഷിതരുടെ ചതുരശ്രജാതി രാഗത്തിൽ രംഗപുരവിഹാര വൃന്ദാവന സാരംഗ ( രൂപക താളം ) , പുരന്ദരദാസ് രചിച്ച കല്യാണി രാഗത്തിൽ ദയമടോ രംഗ ( ആദി താളം ) എന്നിവ ആലപിച്ചു ഒടുവിൽ കൃഷ്ണ ഹരേ ജയ ആലപിച്ചാണ് കച്ചേരി അവസാനിപ്പിയ്ച്ചത്മഞ്ജുള രാജേഷ് ( വയലിൻ ) മാവേലിക്കര ആർ വി രാജേഷ് (മൃദംഗം ) എണ്ണക്കാട്ട് മഹേശ്വരൻ ( ഘ ടം ) പയ്യന്നൂർ ഗോവിന്ദ പ്രസാദ് ( മുഖർശംഖ് )എന്നിവർ പക്കമേളത്തിൽ പിന്തുണ നൽകി
തുടർന്ന് ആനയടി പ്രസാദ് കച്ചേരി അവതരിപ്പിച്ചു അമ്പലപ്പുഴ പ്രദീപ് ( വയലിൻ ) ഇലഞ്ഞിമേൽ സുശീൽ കുമാർ (മൃദംഗം ) മങ്ങാട് പ്രമോദ് ( ഘടം ) താമരക്കുടി ആർ രാജശേഖരൻ ൯ (മുഖർ ശംഖ്) എന്നിവർ പക്ക മേളം തീർത്തു . ചെമ്പൈ സംഗീതോത്സവം നാലാം ദിവസം പൂർത്തിയാകുമ്പോൾ 650 ൽ അധികം പേർ സംഗീതാർച്ചന നടത്തി. ഫോട്ടോ :ഉണ്ണിഭാവന