Header 1 = sarovaram
Above Pot

കൃഷ്ണനാട്ടംഅരങ്ങുകളി കാളിയമർദ്ദനം , കൃഷ്ണമുടി പൂജിച്ച് നൽകി

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം അരങ്ങുകളി രണ്ടാo ദിവസം കാളിയമർദ്ദനം കഥയുടെ അവതരണവുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങിൻ്റെ ഭാഗമായി ദീപാരാധനയ്ക്കു ശേഷം കൃഷ്ണമുടി പൂജിക്കുന്നതിനായി അണിയറയിൽനിന്ന് പാട്ടു വിഭാഗം ആശാൻ എം.കെ ദിൽക്കുഷ് സോപാനത്തിൽ സമർപ്പിച്ചു. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂരപ്പ സന്നിധിയിൽ ചുവന്ന തെച്ചിപ്പൂ കൊണ്ടുള്ള പീലിമാലകൊണ്ടലങ്കരിച്ച കൃഷ്ണമുടി പൂജിച്ചു നൽകി. കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്.മാധവൻകുട്ടി, ചുട്ടി ആശാൻ ഇ രാജു എന്നിവർ സന്നിഹിതരായിരുന്നു.

Astrologer

പൂജിച്ചശേഷം അണിയറയിൽ ഭക്തിപൂർവ്വം എത്തിക്കുന്ന കൃഷ്ണമുടിയാണ് കാളിയമർദ്ദനത്തിലെ കൃഷ്ണവേഷമണിയുന്ന കലാകാരൻ ധരിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം എന്നീ കഥകൾ അരങ്ങേറും. ശുദ്ധമദ്ദളം വിഭാഗത്തിന് ആശാൻ പി.രാധാകൃഷ്ണനും തൊപ്പിമദ്ദളം വിഭാഗത്തിന് കെ.ഗോവിന്ദൻകുട്ടിയും നേതൃത്വം നൽകുന്നു. എ.മുരളീധരൻ, എം.വി.ഉണ്ണികൃഷ്ണൻ, പി അരവിന്ദാക്ഷൻ എന്നിവരാണ് വേഷം വിഭാഗത്തിലെ മറ്റ് ആശാന്മാർ
നവംബർ 1ന് അവതാരം കളിയോടെ അരങ്ങുകളി പര്യവസാനിക്കും.

Vadasheri Footer