Post Header (woking) vadesheri

റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.
ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി സഹകരണ സീനിയർ ഇൻസ്പെക്ടർ കെ.എം സുഭാഷ് വരണാധികാരിയായിരുന്നു.

Ambiswami restaurant

തുടർന്ന് നടന്ന അനുമോദന യോഗം ഗുരുവായൂർ അർബൻ ബാങ്ക് മുൻ ചെയർമാൻ ഡിസിസി ജനറൽ സെക്രട്ടറിയുമായ വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം.വി ഹൈദരാലി, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ കാര്യാട്ട്, ഐ.പി രാജേന്ദ്രൻ, ആന്റോ ലിജോ, നേതാക്കളായ മോഹൻദാസ് ചേലനാട്ട്, കെ.കെ കാർത്ത്യാനി ടീച്ചർ, ബീന രവിശങ്കർ, സി.എ ഗോപാലകൃഷ്ണൻ, കെ.ജെ ചാക്കോ, തേർളി അശോകൻ, ബേബി ഫ്രാൻസിസ്, എം.എസ് ശിവദാസ്, കരിക്കയിൽ സക്കീർ,

Second Paragraph  Rugmini (working)

പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഹസ്സൻ, തിരുവത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഫസീന സുബൈർ, മുൻ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എച്ച്.എം  നൗഫൽ, മൊയ്തീൻഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ, ഷാഹിദ് അണ്ടത്തോട്, അഷ്ക്കർ ചെമ്മണ്ണൂർ, എം.വി സുധീർ എന്നിവർ ആശംസാപ്രസംഗം നടത്തി.