Post Header (woking) vadesheri

ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈന, ഗസ്സയിൽ മരണം 5000 കവിഞ്ഞു

Above Post Pazhidam (working)

ടെൽ അവീവ് : ∙ ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു . യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ആദ്യമായാണ് ചൈന നിലപാടു സ്വീകരിക്കുന്നത്.സ്ഥിതിഗതികൾ കൂടുതൽ മോശമാവുന്നതില്‍ ആശങ്കയുണ്ട്. സംഘർഷത്തിൽ‌ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ആശങ്കയുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ചൈനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ഒക്ടോബർ 26 മുതൽ 28 വരെയാണ് വാങ് യി യുഎസ് സന്ദര്‍ശിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Ambiswami restaurant

കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിനു തയാറാകണമെന്ന ആവശ്യവുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രംഗത്തുവന്നിരുന്നു. ചർച്ചകൾക്കായി പലസ്തീൻ വിഷയത്തിൽ ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ച നടത്താൻ തയാറാണെന്നും ചിൻപിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രേയിലിൽ 1400 പേർ കൊല്ലപ്പെട്ടതിനെ അപലപിക്കാൻ ചിൻപിങ് തയാറായില്ലെന്ന് യുഎസ് വിമർശിച്ചു. ചൈനയുടെ പ്രസ്താവനയിൽ‌ ഇസ്രയേല്‍ പ്രതിനിധിയും പ്രതിഷേധിച്ചിരുന്നു

Second Paragraph  Rugmini (working)

.ഗസ്സ അതിര്‍ത്തിക്ക് സമീപം ഇസ്രയേലിന്റെ അസാധാരണ പടയൊരുക്കം തുടങ്ങി. കവചിത വാഹനങ്ങളും ടാങ്കറുകളും ഉള്‍പ്പെടെ എത്തിച്ചു.കരയിലും ആകാശത്തും യുദ്ധസമാന സാഹചര്യമാണ് ഗാസയുടെ അതിര്‍ത്തികളില്‍. . 2009ലെയും 2014ലെയും സൈനിക നടപടികളില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ എത്തിയിരുന്നില്ല. അബദ്ധമെന്ന് ഇസ്രയേല്‍ കരുതുന്ന ആ നീക്കം, ഇത്തവണയുണ്ടാകില്ല, പകരം അസാധാരണമായ നടപടികളിലേക്കാണ് സൈന്യം ഇപ്പോള്‍ കടക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 704 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹമാസ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വിവരം നൽകാൻ ഗസ്സ നിവാസികളോട് ഇസ്രയേൽ സൈന്യം അഭ്യർത്ഥിച്ചു. ബന്ദികളെ രക്ഷപ്പെടുത്താൻ സാധിക്കുന്ന കൃത്യമായ വിവരം നൽകുന്നവർക്ക് സുരക്ഷയും ധനസഹായവും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വാഗ്ദാനം ചെയ്തു. എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവരം പങ്കിടാനായി ഫോൺ, വാട്സാപ്, ടെലഗ്രാം നമ്പരുകളും നൽകിയിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ കുട്ടികൾക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ, ഉടൻ തന്നെ മനുഷ്യത്വപരമായ കാര്യം ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നവരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഞങ്ങളുമായി പങ്കിടുക.’’ – ഐഡിഎഫിന്റെ പോസ്റ്റിൽ പറയുന്നു. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും അവര്‍ക്കും അവരുടെ വീടിനും ഇസ്രയേൽ സൈന്യം സുരക്ഷ ഉറപ്പാക്കുമെന്നും സാമ്പത്തിക പ്രതിഫലം നൽകുമെന്നും ഐഡിഎഫ് വ്യക്തമാക്കി ഇസ്രയേൽ അധികൃതരുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 222 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവരിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നു. ഡസൻ കണക്കിന് വിദേശപൗരന്മാരും ഉണ്ട്. ഒക്‌ടോബർ 7ന് ആരംഭിച്ച ഇസ്രയേൽ‌ – ഹമാസ് സംഘർഷത്തിൽ ഇസ്രയേലിൽ ഇതുവരെ 1400 ലേറെ പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 5000ത്തിലേറെ പേരും കൊല്ലപ്പെട്ടു

Third paragraph

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഇസ്രായേലില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും ബന്ദികളാക്കപ്പെട്ടവരുമായ ഫ്രഞ്ചുകാരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ജറുസലേമില്‍ കൂടിക്കാഴ്ച നടത്തിയ മക്രോണ്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് വെള്ളം, ഭക്ഷണം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെട്ട ഗാസയിലെ സാധാരണക്കാരായ 24 ലക്ഷം പേര്‍ക്ക് അതുറപ്പാക്കാനുള്ള മാനുഷിക ഇടപെടലിനും മക്രോണ്‍ നേതൃത്വം നല്‍കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ട്സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് മക്രോണിന്റെ ഇസ്രായേല്‍ സന്ദര്‍ശനം.

അതെ സമയം ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയ ഗസ്സ മുനമ്പില്‍ ജനങ്ങളെ നിരുപാധികം ഇല്ലാതാക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് പച്ചക്കൊടി കാണിക്കരുതെന്നും ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിനെ നിയന്ത്രിക്കണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു . ശൂറ കൗണ്‍സിലിന്റെ വാര്‍ഷിക സെഷനില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിലാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രതികരണം. ഗാസയെ ഇല്ലാതാക്കുന്നതിനുള്ള പച്ചക്കൊടി ഇസ്രായേലിന് കാണിക്കരുതെന്ന് പറഞ്ഞ അമീര്‍ ഇരുവശത്തും നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള അക്രമത്തെ അപലപിച്ചു.