Post Header (woking) vadesheri

കേരള വനിതാ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ഒക്ടോബര്‍ 26ന് ഗുരുവായൂരില്‍

Above Post Pazhidam (working)

ഗുരുവായൂർ : കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീസുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കും. ഗുരുവായൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന ജില്ലാ സെമിനാര്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിക്കും.

Ambiswami restaurant


ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് മുഖ്യാതിഥിയാകും. അതിക്രമങ്ങളും സ്ത്രീ സുരക്ഷയും എന്ന വിഷയം കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃതയും, സൈബര്‍ ഇടവും കുടുംബവും എന്ന വിഷയം സാമൂഹിക നീതി വകുപ്പ് കൗണ്‍സിലര്‍ മാല രമണനും അവതരിപ്പിക്കും.


ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഷഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത് കുമാര്‍, എ. സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, കെ.പി. ഉദയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളി ഉണ്ണികൃഷ്ണന്‍, മോളി ജോയ്, അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇ. ലീല എന്നിവര്‍ പങ്കെടുക്കും.

Second Paragraph  Rugmini (working)