Post Header (woking) vadesheri

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ കയറിയ എഴുപത്തി മൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിജിൽ കുഴഞ്ഞു വീണത്. കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു പ്രേമദാസ്.

Ambiswami restaurant

മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആമ്പുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഏഴര മണിയോടെ മരണത്തിനു കീഴടങ്ങി. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്.

Second Paragraph  Rugmini (working)