Above Pot

അടിപ്പാതക്ക് സ്റ്റേ , ആർ വി ബാബു കേസിൽ നിന്ന് പിന്തിരിയണം : ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് വേണ്ടി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി സ്ഥലമെടുപ്പ് തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവെങ്കിടം- ഇരിങ്ങപ്പുറം നിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് തിരുവെങ്കിടം റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ഒക്ടോബർ 19 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരുവെങ്കിടം സെന്ററിൽ നാട്ടുകാരുടെ പൊതുയോഗം ചേരും. അന്നേദിവസം വൈകിട്ട് 6ന് നിർദ്ദിഷ്ട അടിപ്പാതയുടെ സ്ഥാനത്ത് സന്ധ്യാദീപം കൊളുത്തി അന്ധകാര ശക്തികൾക്ക് വെളിച്ചം നൽകണമെന്ന് സൂചിപ്പിച്ചിട്ടുള്ള പ്രതീകാത്മക സമരം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവെങ്കിടം- ഇരിങ്ങപ്പുറം പ്രദേശങ്ങളിൽ പത്തോളം സെന്ററുകളിൽ വിശദീകരണ യോഗങ്ങൾ നടത്തും. ഒപ്പു ശേഖരണവും തുടർന്ന് വിപുലമായ വിശദീകരണയോഗവും സംഘടിപ്പിക്കും.ഹർജി നൽകിയ വ്യക്തി ഇതിൽ നിന്നും പിന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു .

കൂടാതെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കക്ഷി ചേരുവാനും തയ്യാറാണെന്ന് ഇവർ അറിയിച്ചു. ഗുരുവായൂർ നഗരസഭയും ദേവസവും അടിയന്തരമായി ഇടപെട്ട് അനുകൂലമായ നിയമനടപടികൾക്കായി പരിശ്രമിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.ടി. സഹദേവൻ,പി ഐ ലാസർ, രവികുമാർ കാഞ്ഞുള്ളി, പി. മുരളീധര കൈമൾ, മുരളി പൈക്കാട്ട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.