Header 1 vadesheri (working)

സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ ഗുരുവായൂരിൽ യു ഡി എഫിന്റെ പദ യാത്ര

Above Post Pazhidam (working)

ഗുരുവായൂർ : ഇടതു മുന്നണി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും, സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ യു ഡി എഫ് ഗുരുവായൂരിൽ പദ യാത്ര സംഘടിപ്പിച്ചു ഗുരുവായൂർ മണ്ഡലം കമ്മറ്റി ചെയർമാൻ പ്രതിഷ് ഓടാട്ട് , കൺവീനർ നൗഷാദ് അഹമ്മു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പദ യാത്ര, . മമ്മിയൂർ ജംഗ്ഷനിൽ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ. നവാസ്, മുസ്ലീം ലീഗ് മുനിസിപ്പൽ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുള്ള തൈക്കാട് എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)

കിഴക്കെ നടയിൽ നടന്ന സമാപന സമ്മേളനം നഗരസഭ യു.ഡി എഫ് പാർലിമെൻ്ററി പാർട്ടി ഉപനേതാവ് കെ.പി.എ റഷീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിന്ദു നാരായണൻ, ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ ,സ്റ്റീഫൻ ജോസ്, പ്രിയ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വിവിധ യോഗങ്ങളിൽ ആർ.രവികുമാർ, ഓ.കെ.ആർ.മണികണ്ഠൻ, ബാലൻ വാറനാട്, കൗൺസിലർമാരായ സി.എസ് സൂരജ്, വി.കെ.സുജിത്ത്, പി.കെ കബീർ, നേതാക്കളായ വി.എസ് നവനീത്, കെ.ബി.വിജു, സുമേഷ് കൃഷ്ണൻ, സുബീഷ് താമരയൂർ,എന്നിവർ പ്രസംഗിച്ചു.

പദയാത്രക്ക് യു ഡി എഫ് നേതാക്കളായ വി.എ സുബൈർ, എ.കെ ഷൈമൽ ,അനിൽകുമാർ ചിറക്കൽ ,രജിത തെക്കൂട്ട്, ശ്രീദേവി ബാലൻ, സുഷ ബാബു, ഹംസ കെ, നൗഷാദ് നെടുംപറമ്പ്, ജോയ് തോമസ്, രൺജിത്ത് ചാമുണ്ഡേശ്വരി, ആനന്ദ് രാമകൃഷ്ണൻ, ജോയൽ കാരക്കാട് എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)