Above Pot

പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം

ഗുരുവായൂർ : പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ഗുരുവായൂർ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം . ഇത് സംബന്ധിച്ച് ദേവസ്വം ഭരണ സമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ഓഫീസിലെ ഉദ്യോഗസ്ഥനായ ടി വി ഉണികൃഷ്ണൻ പരാതി നൽകി കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.10 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങൾ അരങ്ങേറിയത് .

First Paragraph  728-90

Second Paragraph (saravana bhavan

അവധി ദിനങ്ങളിൽ രാവിലെ ആറു മണി മുതൽ ഉച്ചക്ക് രണ്ടു മാണി വരെ ദേവസ്വം ജീവനക്കാർക്ക് അടക്കം ആർക്കും സ്‌പെഷൽ ദർശനം അനുവദിക്കില്ല എന്ന് ദേവസ്വം ഉത്തരവ് ഇറക്കിയിരുന്നു . എന്നാൽ രാവിലെ ശീവേലി ആരംഭിക്കുന്നത് വരെ ദേവസ്വം ജീവനക്കാർക്ക് ദർശനത്തിന് സൗകര്യം ലഭിക്കുമാ യിരുന്നു . ശ നിയാഴ്ച രാവിലെ 6.10 ദർശനത്തിന് എത്തിയ ഉണ്ണികൃഷ്ണനെ രണ്ടു കാവൽ ക്കാർ തടഞ്ഞു . എന്നാൽ അതിനു ശേഷം 6.30 ന് എത്തിയ കീഴ ശാന്തി ക്കാരുടെ യും കഴക ക്കാരുടെയും കുടുംബാംഗങ്ങളെ കടത്തി വിടുകയും ചെയ്തു .

ദേവസ്വം ജീവക്കാരക്ക് ഇല്ലാത്ത പരിഗണന കീഴ്ശാന്തി മാരുടെയും കഴകക്കാരുടെ കുടുംബങ്ങൾക്ക് നൽകുന്നത് ജാതീയ വേർ തിരിവ് ആയി മാത്രമേ കാണാൻ കഴിയൂ എന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട് . ഇത് ഭരണ ഘടന നൽകുന്ന തുല്യ നീതിയുടെ നിഷേധം കൂടിയാണ്. കഴക ക്കാരുടെ കുടുംബങ്ങൾക്ക് നൽകുന്ന പരിഗണന ദേവസ്വം ജീവനക്കാർക്കും അനുവദിക്കണമെന്നും , തനിക്ക് ദർശന സൗകര്യം നിഷേധിച്ച കാവൽക്കർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പരാതി നൽകിയിട്ടുള്ളത്