തൃശൂർ കൈനൂർ ചിറയിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു
തൃശൂര്‍ : പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് അപകടം നടന്നത്. വടൂക്കര സ്വദേശി നിവേദ് കൃഷ്ണ , കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍,, അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബിന്‍ ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെയും, സയിദ് ഹുസൈനും, അര്‍ജുനും, നിവേദും തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും വിദ്യാര്‍ത്ഥികളാണ്.
ഒല്ലൂര്‍ പോലീസും, ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുറത്തെടുക്കുമ്പോഴേയ്ക്കും നാലു യുവാക്കളുടെയും ജീവന്‍ നഷ്ടമായിരുന്നു. നാലു പേരുടെയും മൃതദേഹങ്ങള്‍ അടുത്താണ് കിടന്നിരുന്നത്. മൂന്ന് മണിയോടെ ഫയര്‍ഫോഴ്‌സ് എത്തി. തിരച്ചിലില്‍ അധികാ താമസിയാതെ മൃതദേഹങ്ങളെല്ലാം കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് ചിറയില്‍ വെള്ളം നിറഞ്ഞിരുന്നു. ചിറയില്‍ അധികം ആഴമില്ലെന്നും ശക്തമായ ഒഴുക്കുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പതിനഞ്ച് അടിയാണ് ചിറയ്ക്ക് ആഴം. എങ്കിലും ഇത് അപകട മേഖലയാണെന്നും നാട്ടുകാര്‍ പറയുന്നു. ചിറയുടെ മുകള്‍ ഭാഗത്തായി നിന്നിരുന്ന കുട്ടനെല്ലൂര്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നാല് യുവാക്കള്‍ കുളിക്കുന്നത്് കണ്ടത്. കുളിക്കുന്നതിനിടെ നാലു പേരെയും കാണാതാകുകയായിരുന്നു. ഇക്കാര്യം കുട്ടനെല്ലൂരിലെ വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു