Header 1 vadesheri (working)

കടൽ കൊള്ളയെന്ന വിമർശനം നെഞ്ചിൽ തറച്ചിട്ടും ഉമ്മന്‍ ചാണ്ടി പതറിയില്ല : വി ഡി സതീശൻ

Above Post Pazhidam (working)

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടൽക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും ആരോപണങ്ങള്‍ നെഞ്ചിൽ തറച്ചിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തളര്ന്നി ല്ല. വിഴിഞ്ഞത്തിനായി ഉറച്ചു നിന്നു. പ്രദേശവാസികളെ ചേരികളിലേക്കും സിമന്റ്െ ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനമെന്നും സതീശൻ പറഞ്ഞു

First Paragraph Rugmini Regency (working)

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആശംസ പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മാന് ചാണ്ടിയെ വിസ്മരിക്കാനാകില്ല
കടൽക്കൊള്ളയെന്നും 6000 കോടിയുടെ അഴിമതിയെന്നും ആരോപണം നെഞ്ചിന് നേരെ ഉയർന്നിട്ടും ഉമ്മന്‍ ചാണ്ടി പതറിയില്ല. തുറമുഖത്തിന് വേണ്ട മുഴുവൻ അനുമതിയും വാങ്ങിയെടുത്തുവെന്ന് വി ഡി സതീശന്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

വികസനം ജനങ്ങളുടെ ഒന്നാകെയുള്ള ജീവിതം മാറ്റും. പ്രദേശവാസികളെ ചേരികളിലേക്കും ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 472 കോടി രൂപയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറ്റിവച്ചത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ഒരാളുടെ കണ്ണീർ പോലും വീഴരുത്. വികസനത്തിന്റെ ഇരകളായ എല്ലാ മനുഷ്യരെയും പുനരധിവാസിപ്പിക്കുന്നതും വികസനത്തിന്റെ ഭാഗമായി എടുത്തുകൊണ്ട് മുന്നോട് പോകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം പൂര്ത്തി യാക്കിയ പിണറായി സര്ക്കാാരിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

Second Paragraph  Amabdi Hadicrafts (working)

അതെ സമയം വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു . തുറമുഖ പദ്ധതിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു
അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു