Post Header (woking) vadesheri

അടിപ്പാത നിർമാണം അട്ടിമറിക്കാൻ ശ്രമിക്കുന്നു : എം. കൃഷ്ണദാസ്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരിന്റെ രക്ഷകരായി ചമഞ്ഞു നടക്കുന്നവര്‍ വികസനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെനന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. തിരുവെങ്കിടം അടിപ്പാത നിര്‍മാണം തടയാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്നും ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളുടെ പേരും പറഞ്ഞ് നടക്കുന്നവരുടെ കാപട്യമാണ് അടിപ്പാതക്ക് എതിര് നില്‍ക്കുന്നതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Ambiswami restaurant

അടിപ്പാതയുടെ റോഡിന് വേണ്ടിയാണ് ദേവസ്വത്തിന്റെ 9.62 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തുന്നത്. ഉടമസ്ഥാവകാശം ദേവസ്വത്തിന് തന്നെയായിരിക്കും. റോഡ് വികസനത്തിനായി ഉപയോഗിക്കാന്‍ നഗരസഭക്ക് അവകാശം നല്‍കുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ ഇത് സംബന്ധിച്ചു ആർക്കെങ്കിലും പരാതി ഉണ്ടോ എന്ന് ചോദിച്ചു പരസ്യം ചെയ്തിരുന്നു അന്ന് പരാതി ഉന്നയിക്കാത്തവർ ആണ് ഇപ്പോൾ അടിപ്പാത നിർമാണത്തെ തടസപ്പെടുത്തുവാൻ വരുന്നത് .

Second Paragraph  Rugmini (working)

ആദ്യമായല്ല ദേവസ്വം ഭൂമി പൊതു ആവശ്യങ്ങൾക്ക് വിട്ടു കൊടുക്കുന്നത് പതീറ്റാണ്ടുകൾക്ക് മുൻപ് ഗുരുവായൂർ സബ് സ്റ്റേഷൻ നിർമിക്കാൻ തൈക്കാട്ടെ കണ്ണായ സ്ഥലമാണ് വൈദ്യുതി ബോർഡിന് നല്കയിട്ടുളത് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതും ദേവസ്വം ഭൂമിയിലാണ്
നേരത്തെ ക്ഷേത്രത്തിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൂമ്പോൾ അവർക്ക് മതിയായ നഷ്ടം പരിഹാരം നൽകിയതിന്‌ പുറമെ കളക്ടർ നിശ്ചയിച്ച വിലക്ക് ദേവസ്വത്തിന്റ കീഴിലുള്ള തിരുത്തികാട്ട് പറമ്പിൽ ഇവർക്ക് ഭൂമി നൽകിയിട്ടുണ്ടെന്നും ചെയര്മാൻ കൂട്ടിച്ചേർത്തു

എന്‍.കെ. അക്ബര്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് അടിപ്പാതയുടെ പ്രവൃത്തികള്‍ മുന്നോട്ട് പോകുന്നത്. നഗരസഭ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ ചെലവിട്ടാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. അടിപ്പാത നിര്‍മാണത്തിനുള്ള തുക സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അധികം താമസിയാതെ അടിപ്പാതയുടെ നിര്‍മാണം തുടങ്ങാനിരിക്കെയാണ് ചില കേന്ദ്രങ്ങള്‍ തടസങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത് , മേൽപാലം നിർമാണം ആരംഭിക്കുന്നതിന് മുൻപ് വികസന വിരോധികളായ ചിലർ നിർമാണം തടസപ്പെടുത്താനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിനെയെല്ലാം മാറി കടന്നാണ് പാലം യാഥാർഥ്യമാക്കിയത് . അതുപോലെ ഇതും മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ. സായിനാഥന്‍, എ.എം. ഷെഫീര്‍, ഷൈലജ, എ.എസ്. മനോജ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Third paragraph