Above Pot

ദീർഘകാല കരാർ റദ്ദാക്കൽ , നഷ്ടം ജനങ്ങൾ സഹിക്കണം : വൈദ്യുതി മന്ത്രി

കൊച്ചി : യുഡിഎഫ് കാലത്തെ ദീർഘ കാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്..ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. ജനങ്ങൾ സഹിക്കേണ്ടി വരുമെന്നുംമന്ത്രി പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

അതേസമയം വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം.ഇടത് സര്ക്കാ രും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരാ‌ർ റദ്ദാക്കിയശേഷം വൈദ്യുതി വാങ്ങാൻ നടത്തിയ ഇടപാടുകൾ ദുരൂഹമാണ്.

ഇപ്പോൾ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും .കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത ജനങ്ങള്ക്ക് മേല്‍ അടിച്ചേല്പ്പി ക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി