Header 1 = sarovaram
Above Pot

കരുവന്നൂരിലെ കള്ളപ്പണക്കേസ്, എന്‍ഐഎയും എത്തുന്നു

തൃശ്ശൂര്‍ : കരുവന്നൂരിലെ കള്ളപ്പണക്കേസ് അന്വേഷണത്തിന് എന്‍ഐഎയും എത്തുന്നു. സതീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത കള്ളപ്പണത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഫണ്ടുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻ ഐ എ എത്തുന്നത് . ചെന്നൈയില്‍ എന്‍ഐഎ പിടിയിലായ തൃശ്ശൂര്‍ സ്വദേശി ഐഎസ് ഭീകരന്‍ നദീല്‍ അഹമ്മദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇയാളോടൊപ്പമുണ്ടായിരുന്ന പത്തോളം പേര്‍ ഇതിനകം വിദേശത്തേക്ക് രക്ഷപ്പെട്ടു. ഉന്നത രാഷ്‌ട്രീയ നേതാക്കളും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടലിന് വഴിയൊരുക്കിയത്. പ്രതിഫലമായി ഇവര്‍ക്ക് കോടികള്‍ ലഭിച്ചു. കരുവന്നൂര്‍ ബാങ്കിലൂടെയാണ് പണമെത്തിയതെന്നും സതീഷ് കുമാറാണ് ഇടനിലക്കാരനായതെന്നും എൻ ഐ എ കണ്ടെത്തി.


കള്ളപ്പണം വെളുപ്പിക്കാന്‍ കരുവന്നൂര്‍ ബാങ്കിലെ സോഫ്റ്റ് വെയറില്‍ വ്യാപകമായ മാറ്റം വരുത്തിയതായും മനസ്സിലാക്കിയിട്ടുണ്ട്. സാധാരണ ഒരു ദിവസത്തിന്റെ സമയ പരിധി സോഫ്റ്റ് വെയറില്‍ ബാങ്കിന്റെ പ്രവൃത്തി സമയം മാത്രമാണ്. അതിനു ശേഷമുള്ള സമയത്ത് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ തട്ടിപ്പു നടത്തുന്നതിന് സോഫ്റ്റ് വെയര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലാക്കിയിരുന്നതായി ഇ ഡി കണ്ടെത്തി. ഒന്നോ രണ്ടോ പേര്‍ അഡ്മിനായിരുന്ന ബാങ്ക് സോഫ്‌റ്റ് വെയര്‍ 21 പേരെ അഡ്മിന്മാരാക്കി വിപുലപ്പെടുത്തി. ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സ്വീപ്പറും വരെ അഡ്മിന്മാരായി.

Astrologer

അഡ്മിന്‍മാര്‍ക്ക് രാത്രി വീട്ടിലിരുന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലായിരുന്നു ഇടപാടുകള്‍. രാത്രിയില്‍ കോടികളുടെ കള്ളപ്പണം അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചു. നോട്ടുനിരോധന കാലത്താണ് ഇതു നടന്നത്. സാധാരണ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ അധികവും നടന്നത്

Vadasheri Footer