Header 1 vadesheri (working)

നിയമങ്ങൾ കാറ്റിൽ പറത്തി ഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപം സഹകരണ സംഘങ്ങളിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഗുരുവായൂരപ്പന്റെ സമ്പാദ്യം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു ഗുരുവായൂർ ദേവസ്വം , പാലക്കാട് എരിമയൂർ സാകരണ ബാങ്കിലും പേരകം സർവീസ് സഹകരണ ബാങ്കിലുമാണ് ഭഗവാന്റെ ലക്ഷകണക്കിന് രൂപ ദേവസ്വം നിക്ഷേപിച്ചിട്ടുള്ളത് .
കേരള ബാങ്ക് ആയി രൂപാന്തരം പ്രാപിച്ച സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കിലും കനത്ത നിക്ഷേപമാണ് ദേവസ്വം നടത്തിയിട്ടുള്ളത് , നൂറിലധികം കോടി രൂപയാണ് കേരളബാങ്കിൽ ദേവസ്വത്തിന്റെതായി നിക്ഷേപിച്ചിട്ടുള്ളത് ,

First Paragraph Rugmini Regency (working)

കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയ കണ്ണനെ ബാങ്ക് തട്ടിപ്പിന്റെ പേരിലാണ് ഇ ഡി അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നത് . ഇതിനിടെ കരുവന്നൂരിലെ നിക്ഷേപകരെ സഹായിക്കാൻ 150 കോടി രൂപ നൽകാൻ കേരള ബാങ്ക് നീക്കം നടത്തുന്നുണ്ട് , ഇത് കേരള ബാങ്കിനെ തകർക്കുമെന്നാ ണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്ക മുള്ള വർ ആരോപിക്കുന്നത് കേരള ബാങ്ക് തകർന്നാൽ ദേവസ്വത്തിന്റെ നിക്ഷേപവും ആവിയായി പോകുമോ എന്നാണ് ഭക്തരുടെ സംശയം

Second Paragraph  Amabdi Hadicrafts (working)

അതെ സമയം ഗുരുവായൂർ ദേവസ്വം വരുമാനം സഹകരണ സംഘങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിക്കാൻ ഹൈക്കോടതിയിൽ ഒരു ഭക്തന്റെ ഹർജി .തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ ആണ് ഗുരുവായൂർ ദേവസ്വത്തിന്‍റെ വരുമാനം ഏതെങ്കിലും സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നിയമവിരുദ്ധമായ ധനകാര്യ ഇടപാടുകൾ നടന്നതായ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യമെന്ന് ഹർജിക്കാരനായ പി.എസ്. മഹേന്ദ്ര കുമാർ ചൂണ്ടിക്കാട്ടുന്നു

പ്രളയ കാലത്ത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണയായി 10 കോടി നൽകിയത് തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു , ദേവസ്വം നിയമം അനുസരിച്ചു സംഭാവനകൾ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തു കോടി രൂപ എത്രയും പെട്ടെന്ന് സർക്കാർ തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ,

ഇതിനെതിരെ അഡ്വ കെ ബി മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഭരണ സമിതി 16 ലക്ഷത്തോളം രൂപ ചിലവാക്കി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട് , ദാനം കൊടുത്തത് തിരിച്ചു വാങ്ങുന്ന ശീലമില്ലാത്തവരായിരുന്നു അന്നത്തെ ഭരണ സമിതിയിൽ ഉള്ളവർ . ദേവസ്വം നിയമം അനുസരിച്ചു സംഭാവന കൊടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും ശരി വെച്ചാൽ പത്ത് കോടി തന്നെയാകും സർക്കാർ തിരിച്ചടക്കുക , 10 കോടി രൂപക്ക് അത് വരെയുള്ള പലിശയും കോടതി ചിലവും ദാനം കൊടുത്തവർ തന്നെ വഹിക്കേണ്ട അവസ്ഥയാണ് സംജാതമാകുക , കിടപ്പാടം നഷ്ടപ്പെടുമോ എന്നാണ് ചില ഭരണ സമിതി അംഗങ്ങൾ ആശങ്ക പെടുന്നത്