Post Header (woking) vadesheri

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങി: ഹരിദാസ്, ആരോപണം ഗൗരവം: വി ഡി സതീശൻ

Above Post Pazhidam (working)

മലപ്പുറം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു വെന്ന് പരാതിക്കാരനായ ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് പണം വാങ്ങിയത് . ‘അയാളുടെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. അതില്‍ അഖില്‍ മാത്യു എന്നാണ് പറഞ്ഞിരിക്കുന്നത്. അഖില്‍ സജീവ് ഒരിക്കല്‍ വന്നപ്പോള്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചിരുന്നു.

Ambiswami restaurant

ആ ഫോട്ടോയിലുള്ള ആള്‍ തന്നെയാണ് വന്നത്. ഓഫീസില്‍ നിന്ന് തന്നെയാണ് വന്നത്. പൈസ വാങ്ങിച്ചു. മറ്റൊന്നും പറഞ്ഞില്ല. ഓഫീസിലേക്ക് തന്നെയാണ് കയറി പോയത്. എന്നോട് മറ്റൊന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ആള്‍ മാറാട്ടം നടത്തിയതാണെന്ന് വിശ്വസിക്കുന്നില്ല. ആള്‍ മാറാട്ടം നടത്തിയാല്‍ തന്നെ അപ്പോയ്മെൻ്റ് ലെറ്റര്‍ ആര്‍ക്കും അറിയില്ല. ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും വന്നിരുന്നു. അത് ആ ഓഫീസില്‍ നിന്ന് തന്നെയാണ് വന്നിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു.’ അഖില്‍ മാത്യു എന്ന് പറയുന്നയാളുടെ ഫോട്ടോ മാധ്യമ പ്രവർത്തകരെ കാണിച്ചു

Second Paragraph  Rugmini (working)

‘ഇയാളാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനടുത്ത് നിന്ന് പണം വാങ്ങിയത്. അപ്പോയ്ൻമെൻ്റ് പെട്ടന്ന് വരുമെന്ന് പറഞ്ഞു. മറ്റൊന്നും പറഞ്ഞില്ല. ആദ്യം പിഎസിനും പിന്നെ ആരോഗ്യ മന്ത്രിയ്ക്കുമാണ് പരാതി അയച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മന്ത്രിയ്ക്ക് വേറെ കൊടുക്കാന്‍ പറഞ്ഞു. മെയില്‍ വഴിയും നേരിട്ട് അക്‌നോലജ്‌മെന്റ് വെച്ച് പെറ്റീഷന്‍ കൊടുക്കുകയും ചെയ്തു. സുഖമില്ലാത്തതിനാല്‍ തങ്ങളുടെ അഡ്വക്കേറ്റാണ് പെറ്റീഷനായിട്ട് പറഞ്ഞയച്ചത്. അവിടെ പോയി സെക്രട്ടറിയെ കണ്ട്, കാര്യങ്ങള്‍ സംസാരിച്ചു. ഇങ്ങനെ ഒക്കെ ഉണ്ടെന്ന് പറഞ്ഞു. അപേക്ഷ കൊടുത്തു. ശേഷം അഖില്‍ മാത്യുവിനെ ഫോണിൽ സംസാരിച്ചു, കാണണം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് കാണാമെന്ന് അയാള്‍ പറഞ്ഞു. അത് കഴിഞ്ഞ് അഖില്‍ മാത്യു അവിടെ നിന്ന് പോയി. മുഖം തന്നിട്ടില്ല. ശേഷമാണ് മന്ത്രിയുടെ പേരില്‍ അപേക്ഷ നല്‍കുന്നത്’, പരാതിക്കാരൻ പറഞ്ഞു.

മലപ്പുറം സ്പെഷ്യൽ ക്രൈംബ്രാഞ്ചും പൊലീസുമാണ് ഹരിദാസിൻ്റെ മൊഴിയെടുത്തത്. ഇന്നാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരൻ പറഞ്ഞു. ലഭിച്ച അപ്പോയ്‌ന്‍മെന്റ്, പൈസ കൊടുത്തതിൻ്റെ വിവരങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് ചെയ്തത്. അവര്‍ക്കും സത്യം അറിയാമല്ലോ. സത്യാവസ്ഥ എല്ലാം പറഞ്ഞുകൊടുത്തു. അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. അഖിലിന്റേത് കൗണ്ടർ കേസാണ്. കേസിനെ ഭയപ്പെടുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.

Third paragraph

ഇതിനിടെ കൈക്കൂലി ആരോപണത്തിൽ അഖിൽ മാത്യുവിന്റെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ.

അതെ സമയം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതി ​ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും പ്രതിപക്ഷനേതാവ് രൂക്ഷഭാഷയിൽ വിമർശിച്ചു. വാർത്തക്കുറിപ്പിലൂടെയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതാണ്. മന്ത്രിയുടെ പി.എ അഖില്‍ മാത്യുവിനും പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഖില്‍ സജീവിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രി ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികില്‍ വച്ച് ആരോഗ്യമന്ത്രിയുടെ പി.എയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അവസാനവാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്. സെപ്തംബര്‍ നാലിന് ഇ-മെയിലിലൂടെ മന്ത്രിയുടെ ഓഫീസിന് പരാതി അയച്ചെന്നും പരാതിക്കാരന്‍ പറയുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ 13-ന് രജിസ്റ്റേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണ്.

വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പി.എ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ? ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേ? ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും അഴിമതി നടത്തി പണമു