Post Header (woking) vadesheri

ചാവക്കാട് ഉപജില്ല കായികോത്സവത്തിന് തിരി തെളിഞ്ഞു

Above Post Pazhidam (working)

ചാവക്കാട് : ഉപജില്ല കായികോത്സവത്തിന് തിരി തെളിഞ്ഞു. എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിലെ കായിക താരങ്ങൾ അണിനിരന്ന മാർച്ച്പാസ് ശ്രദ്ധേയമായി . തുടർന്ന് എംഎൽഎ പതാക ഉയർത്തി.സ്റ്റേറ്റ് ഗോൾഡ് മെഡൽ അമേച്വർ റെക്കോർഡ് താരം അന്നമോൾ ദീപ ശിഖയേന്തി. എൻ.കെ. അക്ബർ എംഎൽഎ , നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, എ.ഇ.ഒ. കെ ആർ രവീന്ദ്രൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി കായിക ജ്വാല തെളിയിച്ചു.

Ambiswami restaurant

ചടങ്ങിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ കെ. പി. ഉദയൻ, ജി.കെ. പ്രകാശൻ, എ.ഡി. സാജു, എം.എസ്. ശ്രീവൽസൻ,എം.സി. സുനിൽകുമാർ,കെ.കെ. ശ്രീകുമാർ,ജിയോ ജോർജ്,ടി. എം. മുഹമ്മദ് മുബാറക്ക്,ടി.വി. ഉണ്ണികൃഷ്ണൻ, എം . ഇ.അബ്ദുൽ നാസർ ,ഫെറിൻ ജേക്കബ് ,ടി.ഐ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. എ. ഇ. ഒ.കെ ആർ രവീന്ദ്രൻ സ്വാഗതവും കായികോത്സവം ജനറൽ കൺവീനർ ടി. എം. ലത നന്ദിയും പറഞ്ഞു

Second Paragraph  Rugmini (working)