Header 1 vadesheri (working)

പോക്‌സോ കേസില്‍ പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവ്.

Above Post Pazhidam (working)

ചാവക്കാട്: പതിനേഴുകാരിയെ നിരന്തരമായി പിന്തുടര്‍ന്നും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടവല്ലൂര്‍ നാലുമാവുങ്ങല്‍ വീട്ടില്‍ സാദ്ദിഖിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം എട്ട് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

First Paragraph Rugmini Regency (working)

പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവായി. 2019 മുതല്‍ അതിജീവിത താമസിച്ചിരുന്ന വീടിന്റെ ഹാളിലേക്ക് അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയും നഗ്‌നത പ്രദര്‍ശിപ്പിച്ചും മറ്റും ലൈംഗിക അതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുന്നംകുളം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.