Header 1 = sarovaram
Above Pot

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖത്തേറ്റ കറുത്ത പാടെന്ന് എ എൻ ഷംസീർ, ഒറ്റു കൊടുക്കരുതെന്ന് എംവി ഗോവിന്ദൻ

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല. കരുവന്നൂരിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചുവെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പാർട്ടി കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. സഹകരണമേഖലയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ പ്രശ്നമുണ്ടായത്. അത് ശരിയായ ദിശയിലേക്ക് കൊണ്ടുവരും. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Astrologer

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്നാണ് സ്പീക്കർ എഎൻ ഷംസീർ അഭിപ്രായപ്പെട്ടത് . സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകൾ കടന്നുകയറിയിട്ടുണ്ട്. സഹകാരികൾക്ക് നല്ലനിലയിലുള്ള ജാഗ്രത വേണം. അടിക്കാനുള്ള വടി നമ്മൾ തന്നെ ചെത്തിയിട്ടു കൊടുക്കരുതെന്നും എ എൻ ഷംസീർ പറഞ്ഞു.

പട്ടുവം സർവിസ്‌ സഹകരണ ബാങ്ക്‌ കാർഷികമേഖലയിൽ നടപ്പാക്കുന്ന നൂതനപദ്ധതികളും സ്‌നേഹസ്‌പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് സഹകരണ മേഖലയെ ലക്ഷ്യമിട്ടുകൊണ്ട്, കേരളത്തിന്റെ സമ്പദ് ഘടനയെ എങ്ങനെ തകർക്കാൻ എന്താണ് വഴി എന്നു നോക്കിക്കൊണ്ടുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഒരുഭാഗത്ത് വരുന്നതെന്ന് ഷംസീർ പറഞ്ഞു.<

അതെ സമയം മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഗോവിന്ദൻറെ കർശന നിലപാട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണത്തിൽ പാർട്ടി നേതാക്കൾ സംശയനിഴലിലെന്ന സാഹചര്യം സൂചിപ്പിച്ചായിരുന്നു പരാമർശങ്ങൾ. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണ കമീഷനെ നിയമിച്ചതിൻറെയും കമീഷൻ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇത് നേതാക്കൾ ചോർത്തി നൽകിയതെന്ന നിലപാടിലായിരുന്നു ഒറ്റുകാരാവരുതെന്ന ഗോവിന്ദൻറെ താക്കീത്. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ല. ജനങ്ങള്‍ കൈയൊഴിയും. ജനവിധി എതിരാവും. ഗൗരവത്തോടെ നീങ്ങാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് എം.വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചു.കരുവന്നൂരില്‍ ജില്ലയിലെ നേതാക്കളോട് കരുവന്നൂര്‍ ബാങ്കുമായും മറ്റുമുള്ള വിവരങ്ങള്‍ എം.വി ഗോവിന്ദന്‍ തേടി. ആരോപണ വിധേയരടക്കമുള്ളവർ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിൽ വീണ്ടും വിഭാഗീയ പ്രവർത്തനങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുത്ത് മാത്രമേ മുന്നോട്ട് പോകാനാവൂ. എല്ലാവരും ഒന്നിച്ചു പോവുകയാണ് വേണ്ടതെന്നും ഗോവിന്ദൻ നിർദേശിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പദയാത്രകൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും

Vadasheri Footer