ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിങ്ങിലെ മൊബൈൽ കവർച്ച, രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂർ : ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളും സഹായിയും പിടിയിൽ ചേർപ്പ് പെരുമ്പിളിശ്ശേരി വട്ടപ്പറമ്പിൽ രവിയുടെ മകൻ വിഷ്ണു (26 ) ആലുവയിൽ താമസിക്കുന്ന ആസാം സ്വദേശി സദിരുൾ ഇസ്ലാം (20) എന്നിവരെയാ ണ് ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ.എസ്. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്
കഴിഞ്ഞ 22 ന് ഗുരുവായൂർ കിഴക്കെ നടയിലുള്ള ദേവസ്വം മൾട്ടി ലവൽ കാർ പാർക്കി ങ്ങ് കോംപ്ലക്സിൽ പാലക്കാട് മുതലമട സ്വദേശി പാർക്ക് ചെയ്തിരുന്ന ക്രൂയിസർ വാഹ നത്തിൽ നിന്നും അഞ്ച് മൊബൈൽ ഫോണുകൾ രവി മോഷ്ടിച്ചിരുന്നു , ഇത് വിൽപന നടത്താൻ സഹായിച്ചത് സദിരുൾ ഇസ്ലാം ആയിരുന്നു മോഷണം പോയ മൊബൈൽ ഫോണുകളിൽ ഒരെണ്ണം സദിരുൾ ഇസ്ലാമിന്റെ കയ്യിൽ നിന്നും കണ്ടെടുത്തു . കളവ് ചെയ്ത കൂടുതൽ മൊബൈൽ ഫോൺകൾ ഇവരിൽ നിന്നും കണ്ടെടുക്കാനുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്. ഐ മാരായ കെ.ആർ. റെമിൻ , കെ. ഗിരി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ.രാജേഷ്, പി.എ.അഭിലാഷ്, ആർ.ഗോപകുമാർ , സിവിൽ പോലീസ് ഓഫീസർ സി. എസ് സജീഷ് എന്നിവരും ഉണ്ടായിരുന്നു.
അതെ സമയം ഉൽഘാടനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കാൻ ദേവസ്വം തയ്യാറായിട്ടില്ല , മോഷണം ഇവിടെ പതിവാണ് , ദൂരെ നിന്ന് വന്നവർ പരാതിപ്പെ ടാൻ നിൽക്കാതെ മടങ്ങാറാണത്രെ , കൂടുതൽ മൊബൈലുകൾ നഷ്ടപ്പട്ടതോടെയാണ് പരാതിയും പോലീസ് നടപടിയും ഉണ്ടായത് . സി സി ടി വി ക്യാമറ സ്ഥാപിക്കും എന്ന് അവകാശ പ്പെടുന്നതല്ലാതെ ഇതുവരെ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല ,കമ്മീഷനെ കുറിച്ചുള്ള തർക്കമാണെത്രെ കാമറ സ്ഥാപിക്കൽ വൈകുന്നതെന്നാണ് ആരോപണം