Header 1 = sarovaram
Above Pot

പണം വാങ്ങി ഗുരുവായൂരിൽ ദർശനം , ക്ഷേത്ര കാവൽക്കാരൻ ബാലചന്ദ്രന് സസ്‌പെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .മൂവായിരം രൂപ വാങ്ങി ദർശനം നടത്താൻ സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം കാവൽക്കാരൻ ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി ദേവസ്വം സസ്‌പെന്റ് ചെയ്തത് . 4500 രൂപ ക്ക് നെയ് വിളക്ക് ശീട്ടാക്കി ദർശനത്തിനു എത്തിയ അഞ്ച് അംഗ സംഘമാണ് ബാലചന്ദ്രന്റെ വലയിൽ കുടുങ്ങിയത് ,

Astrologer

ഈ സംഘത്തിന്റെ കയ്യിൽ പണമായി ഉണ്ടായിരുന്നത് മൂവായിരംരൂപ മാത്രമാണ് ബാങ്ക് കാർഡ് ഉപയോഗിച്ചു ശീട്ടാക്കാൻ ശ്രമിച്ചപ്പോൾ കാർഡ് സ്വീകരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്, ഇതിനിടയിലാണ് ബാലചന്ദ്രൻ എത്തുന്നത് . കയ്യിലുള്ള പണം നൽകിയാൽ താൻ ദര്ശനത്തിനുള്ള സൗകര്യം ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞു അകത്തേക്ക് കൂട്ടി കൊണ്ട് പോയി സ്റ്റാഫ് ലൈനിൽ കൂടി കടത്തി വിടുകയായിരുന്നു . സംഭവം ശ്രദ്ധയിൽ പെട്ട ക്ഷേത്രം ഡി എ മനോജ് കുമാർ ദേവസ്വം അധികൃതർക്ക് റിപ്പോർട്ട് നൽകി , തുടർന്ന് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം സത്യമെന്ന് അധികൃതർക്കും ബോധ്യപ്പെട്ടു , ബാലചന്ദ്രനെ വിളിച്ചു ചോദ്യം ച്യ്തപ്പോൾ കുറ്റം സമ്മതിച്ചു ഇതിനെ തുടർന്നാണ് ദേവസ്വം നടപടി എടുത്തത്

വർഷങ്ങൾക്ക് മുൻപ് ശ്രീകോവിലിന് മുന്നിൽ ഡ്യൂട്ടി ചെയ്യുമ്പോൾ സോപാന പടിയിൽ നിന്നും ബാലചന്ദ്രൻ പണം മോഷ്ടിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു . സോപാന പടിയിൽ ഭക്തർ നിക്ഷേപിക്കുന്ന പണം വാരി ഭണ്ഡാര ത്തിൽ ഇടുമ്പോൾ നാലായി മടക്കിയ രണ്ടായിരത്തിന്റെ നോട്ട് വിരലുകൾക്ക് ഇടയിൽ കയറിയിരിന്നു . അന്നത്തെ ക്ഷേത്രം ഡി എ സംഭവം ഒതുക്കി തീർത്തതിനാൽ നടപടി ഉണ്ടായില്ല ഇത് സംബന്ധിച്ച് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരെ മാന നഷ്ടത്തിന് നൽകിയ കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് ,പണം വാങ്ങി തൊഴിയിച്ചതിന് ദേവസ്വം സസ്‌പെൻഡ് ചെയ്തത് . കുടുംബ ബന്ധത്തിന്റെ പേരിൽ മുൻ ഡി എ ചെയ്തത് പോലെ സംഭവം ഒതുക്കി തീർക്കാൻ ഇപ്പോഴത്തെ ഡി എ മനോജ് കുമാർ തയ്യാറായില്ല എന്നത് ശ്രദ്ധേയമായി

അതെ സമയം സംവിധാനത്തിലെ അപാകതയാണ് ഇത്തരം തട്ടിപ്പുകൾക്ക് അവസരം നൽകുന്നത് . ഡിജിറ്റൽ യുഗത്തിലും റെഡി ക്യാഷ് നൽകിയാൽ മാത്രമാണ് നെയ് വിളക്ക് ശീട്ടാക്കാൻ കഴിയുകയുള്ളു ക്രെഡിറ്റ് കാർഡുകൾ ഇവിടെ സ്വീകരിക്കില്ല .ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നെയ് വിളക്ക് ശീട്ടാക്കാൻ സൗകര്യം ചെയ്യണമെന്ന് ഭരണ സമിതി അംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തത് ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ പിടിവാശി കൊണ്ടാണെന്ന ആരോപണവും ഉണ്ട്

Vadasheri Footer