പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തു
ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ്നറുക്കിട്ടത്.തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. . മേൽശാന്തി യാകാൻ അപേക്ഷ നല്കിയവരെയുള്ള കൂടികാഴ്ച അവസാനിക്കാൻ വൈകിയത് കൊണ്ട് .മേൽശാന്തി നറുക്കെടുപ്പും ഏറെ വൈകിയാണ് നടന്നത്
.
രണ്ടാം തവണ നൽകിയ അപേക്ഷയിൽ തന്നെ ഗുരുവായുരപ്പനെ സേവിക്കുവാനുള്ള ഭാഗ്യം പുണ്യമായികരുതുന്നതായി നിയുക്ത മേൽശാന്തി പറഞ്ഞു. 2003മാർച്ച് മുതൽ ഒക്ടോബർ വരെ ഗുരുവായൂർ മേൽ ശാന്തിയായിരുന്ന ഓതിക്കൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരി യുടെ മകനാണ് . ഗുരുവായൂർ ക്ഷേത്രത്തിലെ ഒട്ടു മിക്ക പൂജാരികളുടെയും ഗുരുനാഥൻ ആയിരുന്ന പിതാവിൽ നിന്നാണ് പൂജാവിധികൾ പഠിച്ചത്. കൂടാതെ കൃഷ്ണൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവരിൽ നിന്നും തന്ത്ര വിദ്യകൾ അഭ്യസിച്ചു. 2009 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഓതിക്കനായി പ്രവർത്തിച്ചുവരുന്നു.
ഗുരുവായൂർ ദേവസ്വം ജ്യോതിഷ വിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിലും ജ്യോതിഷയായി പങ്കെടുത്തിരുന്നു.കൂറ്റനാട് രാവുണ്ണി പണിക്കരുടെ കീഴിലാണ് ജോതിഷ പഠനം നടത്തിയത്.ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന താംബൂല പ്രശ്നത്തിലും അഷ്ടമംഗല പ്രശ്നത്തിലും ജ്യോതിഷയായി പങ്കെടുത്തിരുന്നു. അങ്കമാലി കൈപ്പിള്ളി മനയിലെ അനിത അന്തർജ്ജനമാണ് അമ്മ. .തൃശ്ശൂർ സെന്റ് മേരിസ് കോളേജിലെമൾട്ടി മീഡിയ വിഭാഗം അധ്യാപികയായ, ഇരിങ്ങാലക്കുട എക്കാട് മനയിലെ കാവ്യയാണ് ഭാര്യ