Header 1 = sarovaram
Above Pot

പുതുപ്പള്ളിയിൽ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി.

പുതുപ്പള്ളി : രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ആറു മണി ആയിട്ടും അവസാനിച്ചിരുന്നില്ല. ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകള്‍ക്ക് ടോക്കൺ നൽകുകയായിരുന്നു.

വൈകുന്നേരം അഞ്ച് മണിവരെ 73.05 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന തരത്തിലാണ് ഇത്തവണത്തെ പോളിങ് ശതമാനം. . പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽ.പി.എസിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തി. പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം വോട്ട് ചെയ്തു.

Astrologer

ഏ​ഴ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു.​ഡി.​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ൻ, എ​ൽ.​ഡി.​എ​ഫി​ന്‍റെ ജെ​യ്ക്​ സി. ​തോ​മ​സ്, ബി.​ജെ.​പി​യു​ടെ ജി. ​ലി​ജി​ൻ ലാ​ൽ, ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക്​ തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യു​ള്ള​ത്. ഇ​വ​ർ​ക്ക്​ പു​റ​മെ പി.​കെ. ദേ​വ​ദാ​സ്, ഷാ​ജി, സ​ന്തോ​ഷ്​ പു​ളി​ക്ക​ൽ എ​ന്നീ മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​രു​മു​ണ്ട്. 53 വ​ർ​ഷം എം.​എ​ൽ.​എ​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ജൂ​ലൈ 18ന്​ ​അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

90,281 സ്ത്രീ​ക​ളും 86,132 പു​രു​ഷ​ന്മാ​രും നാ​ല്​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളും ഉ​ൾ​പ്പെ​ടെ 1,76,417 വോ​ട്ട​ർ​മാ​രാ​ണ്​ പു​തു​പ്പ​ള്ളി​യി​ലു​ള്ള​ത്. ഇ​തി​ൽ 957 പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്. 2021ൽ 9044 ​വോ​ട്ടി​നാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പൊ​തു​നി​രീ​ക്ഷ​ക​രെ​യും ചെ​ല​വ്, പൊ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.സു​ര​ക്ഷ​ക്കാ​യി 675 അം​ഗ പൊ​ലീ​സ് സേ​ന​യെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ടെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്​ 872 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. ഈ​ മാ​സം എ​ട്ടി​ന്​ കോ​ട്ട​യം മാ​ർ ബ​സേ​ലി​യോ​സ്​ കോ​ള​ജി​ലാ​ണ്​ വോ​ട്ടെ​ണ്ണ​ൽ

Vadasheri Footer