Header 1 vadesheri (working)

അഷ്ടമിരോഹിണി, ഗുരുവായൂരിൽ ദർശന ക്രമീകരണം

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശികം,സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരിസം വിധാനം മാത്രമാകും.

First Paragraph Rugmini Regency (working)

രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും.

Second Paragraph  Amabdi Hadicrafts (working)

അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 6.63 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക.
രശീതിന് 32 രൂപയാണ് നിരക്ക്. ഒരാൾക്പരമാവധി 480 യുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല.

ശ്രീ ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.
രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, പാൽ പായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും.

രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും.ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദംഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും.തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്, തെക്ക് ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 100 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും


അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണൻ & പാർടി മേളം ഒരുക്കും.
ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന് തിമിലയിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയും സംഘവും മദ്ദളത്തിൽ കലാമണ്ഡലം നടരാജ വാരിയരും സംഘവും ഇടയ്ക്കയിൽ കടവല്ലൂർ മോഹന മാരാരും സംഘവും കൊമ്പിൽ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും. മഞ്ചേരി ഹരിദാസും സംഘവും സന്ധ്യാതായമ്പക ഒരുക്കും.