ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം, മന്ത്രി പി.രാജീവ് സമ്മാനിക്കും
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണം മന്ത്രി പി.രാജീവ് നിർവ്വഹിക്കും . അഷ്ടമിരോഹിണി മഹോൽസവ ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ പ്രഭാതസ്തവം. അവതരണം സപര്യനാരായണീയ പാരായണ സമിതി രാവിലെ 9 മുതൽ കൃഷ്ണശ്രീ ഭജൻ അവതരിപ്പിക്കുന്ന ഭജൻ, ഉച്ചതിരിഞ്ഞ് 2 മുതൽ ചലച്ചിത്ര താരം ഐശ്വര്യ അനിൽ നയിക്കുന്ന ‘കൃഷ്ണാർപ്പണം – നൃത്താവിഷ്ക്കാരം.
വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ഉത്ഘാടനവും , ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും . മന്ത്രി.പി.രാജീവ് നിർവ്വഹിക്കും. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീതകച്ചേരി. രാത്രി 7:30 മുതൽ ശ്രീരാഗ സന്ധ്യ,പ്രശസ്ത ഗായകൻ ശ്രീ.എം.ജി.ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേള. രാത്രി 10 മണി മുതൽ ക്ഷേത്ര കലാനിലയത്തിന്റെ “അവതാരം” കൃഷ്ണനാട്ടം അരങ്ങേറും
അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ വർഷം തോറും നടത്തി വരുന്ന ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം സെപ്റ്റംബർ 2 ശനിയാഴ്‌ച ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ വൈകിട്ട് 4:30ന് മഹാത്മ്യം പാരായണത്തോടെ ആരംഭിച്ച് സെപ്റ്റംബർ 9 ന് ശനിയാഴ്ച ഉച്ചയ്ക്ക് സമാപിക്കും.
സെപ്റ്റംബർ 3 ഞായറാഴ്ച മുതൽ സെപ്റ്റംബർ 9 ശനിയാഴ്ച വരെ ക്ഷേത്രം ആദ്ധ്യാത്മികം ഹാളിൽ രാവിലെ 11 മണിക്കും ഉച്ചതിരിഞ്ഞ് 2:30 നും പ്രഭാഷണം ഉണ്ടാകും.